DCBOOKS
Malayalam News Literature Website

വായനക്കാര്‍ക്കൊരുസന്തോഷവാര്‍ത്ത..

സെപ്റ്റംബര്‍ 30ന് വിജയദശമി നാളില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ തുടങ്ങിയ ഡി സി ബുക്‌സ് മെഗാബുക് ഫെയര്‍  ഒക്ടോബര്‍ 12 വരെ നീട്ടിയിരിക്കുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള പ്രമുഖ പ്രസാധകരുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരമായി തുടങ്ങിയ മെഗാ ബുക് ഫെയര്‍ വായനക്കാരുടെ അഭ്യര്‍ത്ഥനപ്രകാമാണ് ഒരു ദിവസംകൂടി നീട്ടിയിരിക്കുന്നത്.

ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങിയ എല്ലാത്തരം പുസ്തകങ്ങളും ബുക് ഫെയറില്‍ നിന്നുംലഭ്യമാണ്.

വൈവിധ്യമാര്‍ന്നതും മികച്ചതുമായ പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇതിലൂടെ വായനക്കാര്‍ക്ക് ലഭിക്കുന്നത്. രാവിലെ 9. മുതല്‍ വൈകിട്ട് 8 വരെ വായനക്കാര്‍ക്ക് മേള സന്ദര്‍ശിക്കാവുന്നതാണ്.

Comments are closed.