DCBOOKS
Malayalam News Literature Website

അടൂരില്‍ ഡി സി ബുക്‌സ് പുസ്തകമേള ആരംഭിച്ചു

50 ശതമാനം വരെ വിലക്കുറവുമായി അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ (ജനറല്‍ ആശുപത്രിക്കു സമീപം) ഡി സി ബുക്‌സ് മെഗാബുക്ക് ഫെയര്‍ ആരംഭിച്ചു. വായനയുടെ പുതുവാതായനങ്ങള്‍ തുറക്കുന്ന പുസ്തകമേളയില്‍ നിരവധി പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് മേള സന്ദര്‍ശിക്കാനും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുമുള്ള അവസരമുള്ളത്. നവംബര്‍ 30 ന് പുസ്തകമേള സമാപിക്കും.

Comments are closed.