DCBOOKS
Malayalam News Literature Website

വൈക്കത്ത് ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ ആരംഭിച്ചു

വൈക്കത്തിന് വായനയുടെ ആഘോഷക്കാലം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ ആരംഭിച്ചു. വൈക്കം പടിഞ്ഞാറേനടയില്‍ പോലീസ്‌റ്റേഷനുസമീപമാണ് ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയറിന് തുടക്കമായത്.

മേളയില്‍ എല്ലാ പ്രധാന പ്രസാധകരുടേയും ഏറ്റവും പുതിയ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍ ഉള്‍പ്പെടെ 50 ശതമാനം വരെ വിലക്കിഴിവില്‍ ലഭിക്കുന്നതാണ്. സാഹിത്യകൃതികള്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ഡിക്ഷ്ണറികള്‍, ബാലസാഹിത്യ പുസ്തകങ്ങള്‍, സെല്‍ഫ്‌ഹെല്‍പ്പ് പുസ്തകങ്ങള്‍, മത്സരപ്പരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍, പാചകപുസ്തകങ്ങള്‍, യാത്രാവിവരങ്ങല്‍, ജീവചരിത്രങ്ങള്‍ എന്നിങ്ങനെ പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

മേള സന്ദര്‍ശിക്കാനും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുമുള്ള പ്രത്യേക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 14 വരെയാണ് മേള.

Comments are closed.