DCBOOKS
Malayalam News Literature Website

കെ പി രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം’ ; പുസ്തകചര്‍ച്ച നടത്തി

കെ പി രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം’ എന്ന പുസ്തകത്തെ ആസ്പദമാക്കി കോഴിക്കോട് കെഎല്‍എഫ് ബുക്ക്ഷോപ്പില്‍
പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. വിജു നായരങ്ങാടി പുസ്തകാവതരണം നടത്തി. പി കെ പറാക്കടവ്, കെ പി രാമനുണ്ണി, കെ വി ശശി എന്നിവര്‍ Textചര്‍ച്ചയില്‍ പങ്കെടുത്തു.

കെ പി രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം’ മതത്തിന്റെ പേരിലുള്ള പോരിനും വിഭാഗീയതയ്ക്കും എതിരായ ശക്തമായ ചിന്തകളാണ് മുന്നോട്ടുവയ്ക്കുന്നത്. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദര തുല്യരായി ഇഴുകിച്ചേര്‍ന്നുള്ള പുസ്തകത്തിലെ സീന്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ തകര്‍ക്കുന്നവയാണ്. കൃഷ്ണന്‍ മുഹമ്മദിനെ മുത്തേ എന്നും മുഹമ്മദ് കൃഷ്ണനെ ഇക്കായെന്നും വിളിക്കുന്നത് സ്‌നേഹത്തിന്റെ, ഒരുമയുടെ, ഗൃഹാതുരതയുടെ സന്ദേശമാണ് വായനക്കാര്‍ക്ക് നല്‍കുന്നത്.

ഇന്നോളമുള്ള മനുഷ്യചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. യുദ്ധങ്ങളും അതിസാങ്കേതികതയും മതങ്ങളുമെല്ലാം ഈ ജീവപ്രപഞ്ചത്തെ അത്യന്തം കുടിലമാക്കുമ്പോള്‍ മഹാസ്‌നേഹത്തിന്റെ മതങ്ങളില്‍ നിന്ന് ദൈവങ്ങള്‍ ഇറങ്ങിവരികയാണ്. ലോക സംസ്ഥാപനത്തിനുള്ള പ്രേമഗീതയുമായി. കെ.പി.രാമനുണ്ണിയുടെ ഈ ചിന്തയാണ് ദൈവത്തിന്റെ പുസ്തകത്തിന്റെ കാതല്‍. മതവൈരത്തിന്റെയും ജാതീയവേര്‍തിരിവുകളുടെയും ഇക്കാലത്ത് ലോകനവീകരണത്തിന്റെ പുതിയ മാനിഫെസ്‌റ്റോയാകുന്നു ഈ കൃതി.

കെ പി രാമനുണ്ണിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.