DCBOOKS
Malayalam News Literature Website

പ്രശസ്‌ത ഭൗതിക ശാസ്‌ത്രജ്‌ഞൻ പ്രൊഫ. യശ്പാല്‍ അന്തരിച്ചു

bal പ്രമുഖ ശാസ്ത്രജ്ഞനും വൈഞ്ജാനികനും നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് കമ്മിറ്റി ചെയര്‍മാനുമായിരുന്ന  പ്രൊഫ. യശ്പാല്‍ (90)അന്തരിച്ചു.  നോയിഡയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. ഏറെ നാള്‍ അര്‍ബുദ ബാധിതനായിരുന്നെങ്കിലും അതില്‍ നിന്നെല്ലാം മോചിതനായി വരുന്നതിനിടയിലാണ് മരണം.

പത്മവിഭൂഷണ്‍ (2013),പത്മഭൂഷണ്‍ (1976),മാര്‍ക്കോണി പ്രൈസ് എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

1958ല്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നും പി.എച്ച്.ഡി കരസ്ഥമാക്കിയ യശ്പാല്‍, ഹൈ എനര്‍ജി ഫിസിക്‌സ്, ആസ്‌ട്രോ ഫിസിക്‌സ്, കമ്യൂണിക്കേഷന്‍, സയന്‍സ് പോളിസി, സ്‌പേസ് ടെക്‌നോളജി തുടങ്ങിയ മേഖലകളിലാണ് വ്യക്തിമുദ്ര പതിപ്പിച്ചത്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ പ്രൊഫസറായിരുന്നു. 1973 – 81 വരെ അഹമ്മദാബാദ് സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്ററില്‍ ഡയറക്ടറും 1983 മുതല്‍ 1984 വരെ ആസൂത്രണ കമ്മിഷന്റെ ചീഫ് കണ്‍സള്‍ട്ടന്റുമായിരുന്നു. 1984-86ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെക്രട്ടറിയും 1986-91ല്‍ യു.ജി.സി ചെയര്‍മാനുമായിരുന്നു. 2007 മുതല്‍ 2012 വരെ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ (ജെ.എന്‍.യു) വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ച അദ്ദേഹം ദീര്‍ഘകാലം ദൂരദര്‍ശനില്‍ ടേണിംഗ് പോയിന്റ് എന്ന ശ്രദ്ധേയമായ ശാസ്ത്രപിരിപാടി അവതരിപ്പിച്ചിരുന്നു.

Comments are closed.