DCBOOKS
Malayalam News Literature Website

കൂവലുകളുടെ അകമ്പടിയോടെ ഒരു കോളേജ് മാഗസിന്‍

kollam
കൊല്ലം: കൂവലുകളുടെ അകമ്പടിയോടെ സിസേറിയന്‍ ചെയ്യാത്ത കൂവലുകള്‍ പ്രകാശിപ്പിച്ചു. കൊല്ലം എസ്എന്‍ കോളേജിലെ കോളേജ് മാഗസിന്‍ ‘സിസേറിയന്‍ ചെയ്യാത്ത കൂവലുകളുടെ’ പ്രകാശനമാണ് വിദ്യാര്‍ത്ഥികളെല്ലാരും ചേര്‍ന്ന് വളരെ വ്യത്യസ്തമായി കൂവിവിളിച്ചുകൊണ്ട് നടത്തിയത്. 30 വര്‍ഷത്തോളമായി കോളേജിലെ ശുചീകരണ ജീവനക്കാരിയായ ഈശ്വരിയമ്മ, കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി ജീവനക്കാരന്‍ ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് മാഗസിന്റെ പ്രകാശനം നിര്‍വഹിച്ചത്.

ഒരു പരസ്യവുമില്ലാതെ ഇറങ്ങുന്ന ഡിജിറ്റൈസ് ചെയ്ത മാഗസിന്‍ എന്ന പ്രത്യേകതകൂടി ഇതിനുണ്ട്. രാഷ്ട്രീയ നിരോധനത്തിനുശേഷമുള്ള, കൊല്ലം ശ്രീനാരായണ കോളേജിലെ ആദ്യ മാഗസിന്റെ എഡിറ്റര്‍ രണ്ടാംവര്‍ഷ എംഎ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥി ആര്‍ ആദര്‍ശ് ആണ്. പ്രമുഖരല്ല പ്രകാശനത്തിന് വേണ്ടതെന്ന് ആദ്യംതന്നെ തീരുമാനിച്ചിരുന്നതായിയാണ് റിപ്പോര്‍ട്ട്. അതില്‍ നിന്നാണ് ആരോരുമില്ലാതെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട് മരണമടയുന്നവര്‍ക്ക് യാത്രാമൊഴിനല്‍കുന്ന മോര്‍ച്ചറി ജീവനക്കാരന്‍ ജയചന്ദ്രനെയും ശുചീകരണത്തൊഴിലാളി ഈശ്വരിയമ്മയെയും തിരഞ്ഞെടുത്തത്.

യു അധീശാണ് മാഗസിന്റെ സ്റ്റാഫ് എഡിറ്റര്‍. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ സജീവ് കുമാര്‍, ഹരികൃഷ്ണന്‍, സ്റ്റാഫ് അഡൈ്വസര്‍ അഭിലാഷ് ടി., ജിത്തു എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.

Comments are closed.