DCBOOKS
Malayalam News Literature Website

ലൈറ്റ് വെച്ച കാറും, സല്യൂട്ടും കണ്ട് കൊതിച്ച് സിവില്‍ സര്‍വീസില്‍ വരുന്നവന്‍ വന്‍ തോല്‍വിയായിരിക്കും- കളക്ടര്‍ ബ്രോ

പ്രശാന്ത് നായര്‍ ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

സിനിമയിലെ തീപ്പൊരി ഡയലോഗും അത് കഴിഞ്ഞ് സ്ലോമോഷനില്‍ നടക്കുന്ന നായകനെയും കണ്ട് മയങ്ങി തിരഞ്ഞെടുക്കേണ്ട ഒരു കരിയറല്ല സിവില്‍ സര്‍വീസ്. കൊടിയും, ലൈറ്റ് വെച്ച കാറും, പോലീസും സല്യൂട്ടും കണ്ട് കൊതിച്ച് സിവില്‍ സര്‍വീസില്‍ വരുന്നവന്‍ വന്‍ തോല്‍വിയായിരിക്കും. ചെറുപ്രായത്തില്‍ തന്നെ അധികാരവും ഉത്തരവാദിത്തവും വന്ന് ചേരുമ്പോള്‍, അതില്‍ മതിമറന്ന് ജനത്തിന്റെ മേല്‍ കുതിരകയറാനും അധികാരം സ്വന്തം ലാഭത്തിനുപയോഗിക്കാനും താല്‍പര്യം കാട്ടുന്നവര്‍ സിവില്‍ സര്‍വീസിനു കളങ്കം സൃഷ്ടിക്കും. ജനങ്ങളെ സേവിക്കാനും അവരിലൊരാളായി സത്യസന്ധതയോടെ പ്രവര്‍ത്തിക്കാനും മനസ്സുള്ളവര്‍ മാത്രം തിരഞ്ഞെടുക്കേണ്ട കരിയറാണ് സിവില്‍ സര്‍വീസ്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ എത്തിക്‌സിന്റെ പേപ്പര്‍ ഉള്‍പ്പെടുത്തിയതിനു പിന്നിലെ ഉദ്ദേശ്യം കുഴപ്പക്കാരെ ഒഴിവാക്കുക എന്നതാണ്.എന്നാല്‍ ഇതൊക്കെ വളരെ വിദഗ്ദ്ധമായി മറികടക്കുന്ന ജഗ ഫ്രോഡുകള്‍ ഉണ്ടെന്നതാണ് സത്യം. ഡഗ ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ഫൈനല്‍ സെലക്ഷന്‍ മല്‍സരാര്‍ഥികളെ ഒരാഴ്ചയോളം ‘ഫാം ഹൗസില്‍’ താമസിപ്പിച്ച് അവരുടെ പെരുമാറ്റം സൂക്ഷമമായി പരിശോധിച്ചിട്ടാണ്. ‘ബിഗ് ബ്രദര്‍’, ‘മലയാളി ഹൗസ്’ എന്നീ ടി.വി പ്രോഗ്രാമുകള്‍ പോലെ. ഇവിടെ അതുപോലുള്ള രീതികള്‍ നടപ്പിലാക്കിയാലും 100% പ്രശ്‌നപരിഹാരം ആവില്ല.
സമൂഹത്തിലെ മറ്റ് മേഖലകളില്‍ കാണുന്ന അപചയങ്ങള്‍ സിവില്‍ സര്‍വീസിനെയും ബാധിക്കുന്നു എന്നതാണ് സത്യം. ഒരു പരീക്ഷയിലൂടെ ഇത് പരിഹരിക്കാനാവില്ല. രാഷ്ട്രീയക്കാരുടെ കാര്യം പറയും പോലെ, ഉദ്ദേശശുദ്ധിയുള്ള, സത്യസന്ധര്‍ മടിക്കാതെ ലജ്ജിക്കാതെ ഈ മേഖലയിലേക്ക് കടന്ന് വരണം.
കഴിഞ്ഞ നൂറ്റാണ്ടില്‍ വരേണ്യവര്‍ഗ്ഗത്തിന്റെ കുത്തകയായിരുന്നു സിവില്‍ സര്‍വീസ്. ഇപ്പോള്‍ പരിമിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്നു പോലും എത്രയോ പേര്‍ സിവില്‍ സര്‍വീസിലേക്കു വന്ന് തുടങ്ങി. 2007 ലെ എന്റെ ബാച്ചില്‍ ഉള്‍പ്പെട്ട ഗോവിന്ദിന്റെ അച്ഛന്‍ റിക്ഷാക്കാരനായിരുന്നു. അഭിമാനത്തോടെ മകനെ സ്വന്തം റിക്ഷയില്‍ ഇരുത്തി ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രം പല വാരികകളുടെയും മുഖചിത്രമായി. ഒന്നാം റാങ്ക് നേടിയ മുത്യാല രാജുവാകട്ടെ, കറന്റും വെള്ളവും, സ്‌കൂളും, ആശുപത്രിയും ഇല്ലാത്ത കുഗ്രാമത്തില്‍ പഠിച്ച് വളര്‍ന്നവന്‍. 2009 ബാച്ച്കാരന്‍ ജയഗണേശ് വെല്ലൂരില്‍ ഒരു ഹോട്ടലില്‍ വെയിറ്റര്‍ ആയിരുന്നു. പത്രം വിറ്റ് ജീവിച്ചാണ് മധ്യപ്രദേശ്കാരന്‍ നിരീഷ് 2013 ല്‍ കഅടപരീക്ഷ കടക്കുന്നത്. വീടുകളില്‍ പാത്രം കഴുകിയും മറ്റും കുടുംബം പോറ്റിയിരുന്ന അമ്മയുടെ മകന്‍ സന്ദീപ് കഴിഞ്ഞ വര്‍ഷമാണ് കഅട കാരനായത്. അവര്‍ ജീവിക്കുന്നതോ ദില്ലിയിലെ ചേരിയില്‍. നിശ്ചയദാര്‍ഢ്യത്തിന്റെ എത്രയോ കഥകള്‍. സാമുഹ്യവ്യവസ്ഥിതിയിലും ജീവിത സാഹചര്യത്തിലും വരുത്തുന്ന മാറ്റം സിവില്‍ സര്‍വീസിനെ ഒരു സ്വപ്ന ജോലിയായി കാണാന്‍ ഇവരെ പ്രേരിപ്പിക്കുന്നു. വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും. അങ്ങനെ നോക്കുമ്പോള്‍ ഒരു ശരാശരി മലയാളി ഉദ്യോഗാര്‍ത്ഥി സുഖലോലുപനും ആഡംബരത്തിന്റെ ദന്തഗോപുരത്തില്‍ ജീവിക്കുന്നവനുമാണ്.
കോച്ചിംഗ് സെന്ററുകളുടെ ആധിപത്യം തകര്‍ക്കാന്‍ എന്നവണ്ണം UPSC പരീക്ഷാ പറ്റേണ്‍ സാവധാനം മാറ്റിക്കൊണ്ടുവന്നു. ഇന്ന് കോച്ചിംഗ് സെന്ററുകള്‍ നല്ല സഹപാഠികള്‍ക്ക് ഒത്ത് കൂടാനും സ്റ്റഡി മെറ്റീരിയല്‍ സംഘടിപ്പിക്കാനുമുള്ള ഒരു കേന്ദ്രം എന്നതില്‍ കവിഞ്ഞ് ഒന്നുമല്ല. നിങ്ങളെ സ്പൂണ്‍ ഫീഡ് ചെയ്ത്IAS/IPS കാരനാക്കാം എന്ന് ആര് അവകാശപ്പെട്ടാലും അത് ശുദ്ധ തട്ടിപ്പാണ്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും വ്യക്തമായ കഴ്ചപ്പാടും മാത്രമാണു ഇന്ന് ഒരു പരീക്ഷാര്‍ത്ഥിക്ക് വേണ്ടത്.
തൊണ്ണൂറുകളിലെ ഉദാരവല്‍ക്കരണത്തിന് ശേഷം സുഖിച്ച് ജീവിക്കാനും പണം സമ്പാദിക്കാനും സ്വകാര്യമേഖലയില്‍ വേണ്ടുവോളം സാഹചര്യങ്ങള്‍ ഉണ്ട്. കാശുണ്ടാക്കാന്‍ ആരും സിവില്‍ സര്‍വീസിലേക്ക് വന്ന് ബുദ്ധിമുടേണ്ട കാര്യമില്ല എന്ന് സാരം. അങ്ങനെ വന്ന് കയറിയവരെ കൊണ്ട് അല്ലാതെ തന്നെ വേണ്ടുവോളം ചീത്തപ്പേരും ജനങ്ങള്‍ക്ക് ഉപദ്രവവും ഉണ്ട്.
രാജകീയമായ, സുഖലോലുപമായ ഒരു ജോലിയല്ല സിവില്‍ സര്‍വീസ്. ഇതൊരു 105 ജോബ് അല്ല. സ്വകാര്യമേഖലയിലെ മാനേജര്‍ക്ക് പലപ്പോഴും അയാളുടെ ഒരു മേലുദ്യോഗസ്ഥനോടു മറുപടി പറഞ്ഞാല്‍ മതി. എന്നാല്‍ ഒരു കലക്ടര്‍ ആരോടൊക്കെ ഉത്തരം പറയണം? മുകളില്‍ ഉള്ള ഉദ്യോഗസ്ഥര്‍, അതിനും മുകളിലെ മന്ത്രിമാര്‍, സര്‍ക്കാരിന്റെ ഭാഗമല്ലാത്ത, എന്നാല്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ജനപ്രതിനിധികള്‍, സാധാരണക്കാര്‍, കീഴുദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍, കുടുംബം, സ്വന്തം മനസ്സാക്ഷി! 24 മണിക്കൂറും ജാഗ്രതയോടെ ജനങ്ങള്‍ക്ക് ഒരു വിളിപ്പാടകലെ നിലകൊള്ളണം. നിലപാടുകള്‍ കടുപ്പിച്ച് ശക്തരായ പലരെയും പിണക്കേണ്ടിയും വരും. ‘പാരകള്‍’ പ്രതീക്ഷിക്കാം. ഊണും ഉറക്കവും ഇല്ലാതെ ജോലി ചെയ്താലും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കാനും തയ്യാറായിരിക്കണം. ഇതെല്ലാമാണെങ്കിലും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും സംതൃപ്തി നല്‍കുന്ന ഒരു കരിയര്‍ തന്നെയാണ് സിവില്‍ സര്‍വീസ്. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന, സാധാരണക്കാരന്റെ ജീവിതത്തെ ക്രിയാത്മകമായി സ്പര്‍ശിക്കാന്‍ സാധിക്കുന്ന അതിവിശാലമായ ക്യാന്‍വാസാണ് ഈ ജോലി നമുക്ക് സമ്മാനിക്കുന്നത്.
ഇന്നേവരെ ചീത്തപ്പേര് കേള്‍പ്പിക്കാത്ത ഭരണഘടനാസ്ഥപനമായ ഡജടഇ നടത്തുന്ന ഈ പരീക്ഷ അതത് ജില്ലാകലക്ടര്‍ക്ക് നേരിട്ട് ഉത്തരവാദിത്തം ഉള്ള രീതിയിലാണ് ഇന്ത്യ ഒട്ടുക്കും നടത്തുന്നത്. പരീക്ഷാഹാളിലെ ഇന്‍വിജിലറേറ്ററില്‍ ഒതുങ്ങുന്നില്ല മേല്‍നോട്ടം. ചാര്‍ജ്ജ് ഓഫിസര്‍ ആയി എല്ലാ നഗരത്തിലും മുതിര്‍ന്ന കഅട ഓഫീസര്‍മാര്‍ ഉണ്ട്. പരീക്ഷാനടത്തിപ്പിന്റെയും മറ്റു കാര്യങ്ങളുടെയും മേല്‍നോട്ടത്തിന് ഇതിനു മുകളിലും ഒട്ടേറെ ഉദ്യോഗസ്ഥരുണ്ട്. തട്ടിപ്പ് നടത്തിയാല്‍ പിടിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്, അല്ല, പിടിക്കപ്പെടുക തന്നെ ചെയ്യും.
ഒരുകാര്യം ഓര്‍ത്താല്‍ നന്ന് ബ്ലൂ ടൂത്തിന്റെയോ സ്മാര്‍ട്ട് ഫോണിന്റെയോ ഇന്ത്യ അല്ല യഥാര്‍ത്ഥ ഇന്ത്യ. പട്ടിണിപ്പാവങ്ങള്‍ പലതും പണയപ്പെടുത്തി, സ്വപ്നങ്ങള്‍ പോലും കടം വാങ്ങി, പലരുടെയും ത്യാഗങ്ങളും നൊമ്പരങ്ങളും ഏന്തി, ലക്ഷക്കണക്കിന് സാധാരണക്കാരുടെ മക്കള്‍ എഴുതുന്ന പരീക്ഷകൂടിയാണ് ഇത്. ഖട്ഗ വലിച്ച് ചോര തുപ്പുന്നവന്റെ മകനും എഴുതി പാസ്സാവുന്ന പരീക്ഷയാണ്. അവരോടൊക്കെ മല്‍സരിച്ച് ഈ പരീക്ഷ എഴുതുമ്പോള്‍ മിനിമം സത്യസന്ധത പാലിക്കാനുള്ള സെന്‍സ് എങ്കിലും നമ്മള്‍ കാണിക്കണം.

 

Comments are closed.