DCBOOKS
Malayalam News Literature Website

ക്ലോസ് അപ്രോക്‌സിമേഷന്‍ കോണ്‍ടസ്റ്റ് അവാര്‍ഡ് സുചിത്ര രാമചന്ദ്രന്

suchitra

നോവല്‍ പരിഭാഷയ്ക്കുള്ള ക്ലോസ് അപ്രോക്‌സിമേഷന്‍ കോണ്‍ടസ്റ്റ് അവാര്‍ഡിന് സുചിത്ര രാമചന്ദ്രന്‍ അര്‍ഹനായി. തമിഴ് സാഹിത്യകാരന്‍ ബി  ജയമോഹന്റെ പെരിയമ്മാവിന്റെ വാക്കുകള്‍ എന്ന തമിഴ് നോവലിന്റെ ഇംഗ്ലിഷ്
പരിഭാഷ  പെരിയമ്മാസ് വേഡ്‌സിനാണ് പുരസ്‌കാരം.  1000 യു.എസ് ഡോളറാണ് പുരസ്‌കാരം.

b-jayamohanമത്സരത്തിനായി സമര്‍പ്പിക്കപ്പെട്ട 215 നോവലുകളില്‍ നിന്നാണ് സുചിത്രയുടെ പരിഭാഷ (പെരിയമ്മാസ് വേഡ്‌സ്) തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത പരിഭാഷകനായ ഡേവിഡ് ബെല്ലോസാണ് വിജയികളെ തിരഞ്ഞെടുത്തത്.

പരിഭാഷയില്‍ ലോകസാഹിത്യത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്ന അസിംപ്‌റ്റോറ്റ് എന്ന വെബ്‌സൈറ്റിന്റെ പങ്കാളിത്തത്തോടെയാണ് പരിഭാഷ മത്സരം സംഘടിപ്പിച്ചത്.

Comments are closed.