DCBOOKS
Malayalam News Literature Website

സി കെ വിനീതിനെയും പി യു ചിത്രയെയും കൈവിടാതെ സര്‍ക്കാര്‍

ck

പി യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തുമ്പോള്‍, ചിത്രയെ കൈവിടാതെ സംസ്ഥാനസര്‍ക്കാര്‍. പി.യു.ചിത്രയ്ക്ക് പരിശീലനത്തിനായി പ്രത്യേക ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മാസം 10,000 രൂപയും ദിവസേന 500 രൂപ ബത്തയും നല്‍കാനാണ് തീരുമാനമായത്.

കൂടാതെ, അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ (ഏജീസ്) നിന്ന് പുറത്താക്കി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ.വിനീതിനെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

മതിയായ ഹാജര്‍ ഇല്ലെന്ന കാരണത്താല്‍ സി.കെ.വിനീതിനെ ഇക്കഴിഞ്ഞ മേയില്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ (ഏജീസ്) നിന്ന് പുറത്താക്കിയത്. കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുത്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനു പിന്നാലെ അറിയിച്ചിരുന്നു.

Comments are closed.