DCBOOKS
Malayalam News Literature Website

കുഞ്ഞിക്കഥകള്‍വായിക്കാനും വായിച്ചുകേള്‍പ്പിക്കാനും ഇഷ്ടമുള്ളവര്‍ക്കായി.. ‘ചിത്രശലഭങ്ങളുടെ വീട്’

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയും അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍തിങ്‌സ്, ജയശ്രീ മിശ്രയുടെ എന്‍ഷ്യന്റ്‌സ് പ്രോമിസസ് എന്നീ പുസ്തകങ്ങളുടെ പരിഭാഷകളിലൂടെ പ്രിയപ്പെട്ട വിവര്‍ത്തകയുമാണ് പ്രിയ എ എസ്. വലിയവലിയ രചനക്കിടയില്‍ കുട്ടികള്‍ക്കായി പ്രിയ രചിച്ച കൃതിയാണ് ചിത്രശലഭങ്ങളുടെ വീട്.

അടുക്കളയിലേക്ക് അപ്രതീക്ഷിതമായി പറന്ന് വന്ന ഒരു കൂട്ടം ചിത്രശലഭങ്ങളുടെ പ്രേരണയിലെഴുതിയതാണിത്. അതും പത്തു ദിവസം കൊണ്ടാണ് ഇത് എഴുതി തീര്‍ത്തത്. അപ്പൂപ്പന്‍താടിക്കും കരിവണ്ടത്താനുമിടയിലൂടെ ജീവിതത്തെക്കുറിച്ച് ചില-കുഞ്ഞു വലിയകാര്യങ്ങള്‍ ഈ കൃതിയില്‍ പ്രിയ പറഞ്ഞുവയ്ക്കുന്നു.

മന്ദാരയിലകളുടെ ആകൃതി, സൂര്യകാന്തിയുടെ സൂര്യോന്മമുഖമായ നില്‍പ്, മന്നാമിനുങ്ങുകളുടെ രാത്രിവരവ്, ഇവയ്‌ക്കൊക്കെ നേരെ കുഞ്ഞുങ്ങള്‍ക്ക് ഈ പുസ്തകം പ്രേരണയാവുമെന്നും പ്രിയ ആമുഖത്തില്‍ പറയുന്നു. മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രമല്ല കുഞ്ഞിക്കഥവായിക്കാനും വായിച്ചുകേള്‍പ്പിക്കാനും ഇഷ്ടമുള്ള എല്ലാവര്‍ക്കും വേണ്ടിയാണ് ഈ കഥകള്‍ പ്രിയ എഴുതിയിരിക്കുന്നത്.

ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച ചിത്രശഭങ്ങളുടെ വീടി’ന്റെ പുതിയപതിപ്പ് പുറത്തിറങ്ങി.

Comments are closed.