DCBOOKS
Malayalam News Literature Website

ചൈനീസ് തടവിലിരുന്ന നൊബേല്‍ പുരസ്‌കാര ജേതാവ് ലിയു സിയാവോബോ അന്തരിച്ചു

xxxxxxxചൈനീസ് ഭരണകൂടം തടവിലിട്ടിരുന്ന സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ലിയു സിയാവോബോ അന്തരിച്ചു. കരളിന് ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഷെന്യാംഗിലെ ചൈന മെഡിക്കല്‍ സര്‍വകലാശാലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 61 വയസുകാരനായ സിയാവോബോയുടെ അന്ത്യമുണ്ടായത്.

2010 -ലെ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് സിയാവോബായെ തെരഞ്ഞെടുത്തെങ്കിലും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ചൈനീസ് ഭരണകൂടം അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. 2008 മുതല്‍ വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. തടങ്കലിലായിരിക്കെയാണ് 2010 ല്‍ സിയാവോബോ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ ലിയു സിയാവോബോവിനെ 2008ലായിരുന്നു ചൈനീസ് സര്‍ക്കാര്‍ അറസ്റ്റുചെയ്തത്. തുടര്‍ന്ന് വിചാരണ നടത്തി 2009 ഡിസംബറില്‍ 11 വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

അര്‍ബുദരോഗബാധയെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സിയാവോബോയെ വിദേശത്തേക്ക് വിടണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അഭ്യര്‍ഥനയും ചൈന നിരാകരിച്ചിരുന്നു.

Comments are closed.