DCBOOKS
Malayalam News Literature Website

ശ​രീ​ര​ത്തി​ൽ ന​ഖ​വും തൊ​ലി​യും മു​ടി​യു​മെ​ല്ലാം കേ​ടു​കൂ​ടാ​തെ ഇ​പ്പോ​ഴും സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്…

china
1700 വർഷം പഴക്കമുള്ള മമ്മി. ചൈനയിൽ ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ട മമ്മി കണ്ടെടുത്തു. ചൈനയുടെ വടക്കൻ ക്വിൻഗായ് പ്രവിശ്യയിൽ നിന്നാണ് സഹസ്രാബ്ദങ്ങൾ പഴക്കമുള്ള മമ്മി കണ്ടെടുത്തത്.

നാൽപ്പതു വയസിൽ മരിച്ച ഒരു പുരുഷന്‍റെ മൃതദേഹമാണ് മമ്മിയായി മാറ്റിയിരിക്കുന്നത്. 1.62 മീറ്റർ നീളമുള്ള ശരീരത്തിൽ നഖവും തൊലിയും മുടിയുമെല്ലാം കേടുകൂടാതെ ഇപ്പോഴും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.ചൈനയുടെ പുരാതന സിൽക്കു പാതയുടെ സമീപം ആൾവാസമില്ലാത്ത പ്രദേശത്താണ് മമ്മി കണ്ടെത്തിയത്. വയറിനു മേലെ കൈകൾപിണച്ചു വച്ച രീതിയിലാണ് മമ്മി സൂക്ഷിച്ചിരിക്കുന്നത്.

മൃതദേഹത്തിൽ നിന്നുള്ള ഡിഎൻഎ ആർക്കിയോളജിസ്റ്റുകൾ ഗവേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്. ഡിഎൻഎ ടെസ്റ്റിലൂടെ ഏത് കാലഘട്ടത്തിൽ ജീവിച്ചിരുന്നയാളായിരുന്നുവെന്നും ഏതു വംശത്തിലുള്ളയാളായിരുന്നുവെന്നുമെല്ലാം വ്യക്തമാകും. നിറം മുക്കിയ തുണികൾ, ഉണക്കിയ ധാന്യങ്ങൾ, കുതിരക്കുളമ്പ്, ആടിന്‍റെ അസ്ഥികൂടം എന്നിവയും മമ്മിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായി മേൽത്തട്ടിലുള്ളവരുടെ മമ്മിയിലാണ് ഇത്തരം വസ്തുക്കൾ അടക്കം ചെയ്യാറുള്ളതെന്ന് ഗവേഷകർ പറയുന്നു. മമ്മി ചൈനയിലെ ഹെക്സി മ്യൂസിയത്തിലേക്ക് നീക്കം ചെയ്തു.

Comments are closed.