DCBOOKS
Malayalam News Literature Website

ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പിന്നാലെ വാട്ട്സ്‌ആപ്പിനും വിലക്കേര്‍പ്പെടുത്തി ചൈന

ഷാങ്ഹായ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിന് മുന്നോടിയായി ചൈനയില്‍ വാട്ട്സ്‌ആപ്പ് നിരോധിച്ചു. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ രാജ്യത്തു നിരേധിച്ചതിനു പിന്നാലെയാണ് ഈ പുതിയ തീരുമാനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം ദേശിയ സമ്മേളനം അടുത്ത മാസമാണ് നടക്കുന്നത്.

വാട്സ്‌ആപ്പ് സെപ്റ്റംബര്‍ 23 മുതല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. അതേസമയം, ഈ മാസം 19 മുതല്‍ തന്നെ പലര്‍ക്കും ഈ സേവനം നഷ്ടമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്താറുണ്ട്.

എന്നാൽ, ചൈനയിൽ സമൂഹ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. ഇത്തരം മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഷയങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഗ്രേറ്റ് ഫയര്‍വാള്‍ എന്ന സംവിധാനവും ഇവിടെ നിലവിലുണ്ട്. ഇത്തരം പരിശോധനകളില്‍ സമൂഹത്തിന് ദോഷകരമാകുന്ന സന്ദേശങ്ങള്‍ നശിപ്പിച്ചു കളയുകയാണ് പതിവ്.

നിലവില്‍ ഈ വിലക്ക് ചൈനയിലെ ആഭ്യന്തര കണക്ഷനുകള്‍ക്കു മാത്രമേ ബാധകമാകൂ. അന്തര്‍ദേശിയ സിംകാര്‍ഡ് ഉപയോക്താക്കളെ ഈ വിലക്ക് ബാധിക്കില്ല. 2009 മുതല്‍ ചൈനയില്‍ ഫേസ്ബുക്ക് നിരോധിച്ചിട്ടുണ്ട്. ഇത് പുനഃസ്ഥാപിക്കാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നടത്തുന്ന ശ്രമത്തിനിടെയാണ് വാട്സ്‌ആപ്പിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

 

Comments are closed.