DCBOOKS
Malayalam News Literature Website

സംസ്ഥാനത്ത് ഇനി ബാലസൗഹൃദ പോലീസ് സ്‌റ്റേഷനുകള്‍

കുട്ടികളുടെ സംരക്ഷണം ലക്ഷ്യംവച്ച് സംസ്ഥാനത്ത് ബാലസൗഹൃദ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ് (ക്യാപ്) എന്ന ഈ പദ്ധതിപ്രകാരം ആദ്യഘട്ടത്തില്‍ ആറു പോലീസ് സ്‌റ്റേഷനുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുക. തിരുവനന്തപുരം ഫോര്‍ട്ട്, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശ്ശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍,കണ്ണൂര്‍ ടൗണ്‍ എന്നിവിടങ്ങളിലാണ് ബാലസൗഹൃദ പോലീസ് സ്‌റ്റേഷനുകള്‍ ആദ്യം നടപ്പാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ശിശുദിനമായ ചൊവ്വാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രത്യേകശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികള്‍ നിയമപരമായ പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന കുട്ടികള്‍ എന്നിവരെ സ്‌റ്റേഷന്‍ അടിസ്ഥാനത്തില്‍ കണ്ടെത്താനും അവര്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ക്യാപ മുന്‍കൈയെടുക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൊച്ചി റേഞ്ച് ഐ.ജി. പി. വിജയനാണ് ക്യാപിന്റെ നോഡല്‍ ഓഫീസര്‍.

കുട്ടികളുടെ ശ്രദ്ധയും പരിചരണവും ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍/സര്‍ക്കാരിതര ഏജന്‍സികളെയും പൊതുജനങ്ങളെയും ഏകോപിപ്പിക്കുക, കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക.,കുട്ടികള്‍ക്കുനേരേ നടക്കുന്ന കുറ്റകൃത്യങ്ങള്‍ എത്രയുംപെട്ടെന്ന് രജിസ്റ്റര്‍ ചെയ്യാനും നടപടി ഉറപ്പാക്കാനും മുന്‍കൈയെടുക്കുംക, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക, കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കും. ബാലവേല, ബാലഭിക്ഷാടനം എന്നിവ ഇല്ലാതാക്കുക, തുടങ്ങിയവയാണ് ക്യാപിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

 

Comments are closed.