DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സില്‍ ചില്‍ഡ്രന്‍സ് ഡേ സ്‌പെഷ്യല്‍ ഓഫര്‍

ശിശുദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് കുട്ടികള്‍ക്കായി പ്രത്യേക ഓഫറുകളൊരുക്കുന്നു. ഡി സി ബുക്സ് മാമ്പഴം, മാംഗോ ഇംപ്രിന്റില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ക്കാണ് ആകര്‍ഷകമായ ഓഫര്‍ നല്‍കുന്നത്.

ഓഫര്‍ പ്രകാരം ഡി സി ബുക്‌സിന്റെ കേരളത്തിലെമ്പാടുമുള്ള പുസ്തകശാലകളില്‍ നിന്നും ഇംഗ്ലിഷിലും മലയാളത്തിലുമുള്ള മാമ്പഴത്തിന്റെയോ, മാങ്കോ ബുക്‌സിന്റെയോ മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമതൊരു പുസ്തകം സൗജന്യമായി ലഭിക്കുന്നതാണ്. ഈ BUY 3 GET 1 FREE ഓഫര്‍ നവംബര്‍ 11 മുതല്‍ 21 വരെയാണുള്ളത്.

കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും അറിവുനേടാനുമായി നിരവധി ബാലസാഹിത്യകൃതികളാണ് മാമ്പഴം, മാംഗോ ഇംപ്രിന്റികളിലായി ഡി സി ബുക്‌സ് പുറത്തിറക്കിയിരിക്കന്നത്. എല്ലാ ബാലസാഹിത്യകാരന്മാരുടെയും ഇംഗ്ലീഷ് മലയാളം കൃതികള്‍, കളര്‍ പുസ്തകങ്ങള്‍, പ്രശ്‌നോത്തരി, ഉപന്യാസ രചന, പ്രസംഗങ്ങള്‍, മത്സരസഹായികള്‍, ചിത്രകഥകള്‍, ക്ലാസിക് കൃതികള്‍ തുടങ്ങി നൂറുകണക്കിന് പുസ്തകങ്ങള്‍ ഈ ഓഫറിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് ഈ ശിശുദിനം ആഘോഷിക്കൂ.

 

Comments are closed.