DCBOOKS
Malayalam News Literature Website

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല സ്കൂള്‍ അധികൃതര്‍ക്ക്: സിബിഎസ്‌ഇ

cbse

ന്യൂഡല്‍ഹി: സ്‌കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല സ്കൂള്‍ അധികൃതര്‍ക്കാണെന്ന് സ്കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് സിബിഎസ്‌ഇ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സ്കൂള്‍ ജീവനക്കാരുടെ മാനസികാരോഗ്യസ്ഥിതി പരിശോധിക്കണമെന്നും സിബിഎസ്‌ഇ ആവശ്യപ്പെട്ടു. അധ്യാപകരെയും അനധ്യാപകരെയും പരിശോധനകള്‍ക്കു വിധേയമാക്കണം. ഇതിൽ എന്തെങ്കിലും വീഴ്ച വരുത്തുന്ന സ്കൂളുകളുടെ അഫിലിയേഷണ്‍ റദ്ദാക്കുന്നതുള്‍പ്പെടുയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചു.

സുരക്ഷ ഉറപ്പാക്കാന്‍ സ്കൂളുകള്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി കാമറകള്‍ സ്ഥാപിക്കണം. പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ സ്കൂള്‍ അധികൃതര്‍ പാലിക്കണം. വീടുകളില്‍നിന്നു സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സിബിഎസ്‌ഇ നല്‍കിയ മാര്‍ഗരേഖകള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗുഡ്ഗാവിലെ റയന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സിബിഎസ്‌ഇയുടെ നിര്‍ദേശം.

Comments are closed.