DCBOOKS
Malayalam News Literature Website

എല്ലാ മിശ്രവിവാഹങ്ങളും ലൗ ജിഹാദല്ല: മുക്താര്‍ അബ്ബാസ് നഖ്വി

എല്ലാ മിശ്രവിവാഹങ്ങളെയും ലൗ ജിഹാദായി കാണാനാവില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് താന്‍ എതിരാണെന്നും നഖ്വി പറയുന്നു . താനൊരു മിശ്രവിവാഹിതനാണെന്നും എവിടെ നിന്നാണ് ലൗ ജിഹാദെന്ന വാക്ക് വന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര മാധ്യമമായ വിയോണിന് (WION) നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഒരു രാജ്യവും അംഗീകരിക്കുന്നില്ല എന്ന് മനസിലാക്കേണ്ടതായുണ്ട്. എന്തെങ്കിലും ഗൂഡാലോചന ഇതില്‍ നടക്കുന്നുണ്ടെങ്കില്‍ അക്കാര്യം തീര്‍ച്ചയായും അന്വേഷിക്കണമെന്നും അദ്ദേഹം പറയുന്നു.

മതമൗലികവാദങ്ങളില്‍ നിന്ന് ഇന്ത്യന്‍ സമൂഹം എപ്പോഴും അകന്നു നില്‍ക്കുന്നവരാണ്. അല്‍ഖ്വെയ്ദയും, ഐഎസും ഇന്ത്യയില്‍ വിജയിക്കാത്തത് ഇന്ത്യക്കാര്‍ മതമൗലിക വാദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. മതമൗലികവാദങ്ങളെ ഇല്ലാതാക്കുകയാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്നും നഖ്വി പറയുന്നു.

Comments are closed.