DCBOOKS
Malayalam News Literature Website

കിടിലന്‍ ഓഫറുമായി ജിയോ 4ജി ഫീച്ചര്‍ ഫോണ്‍..

gioവിപണി സാധ്യത ലക്ഷ്യമിട്ട് ഉഗ്രന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ വീണ്ടും രംഗത്തെത്തി. ഏറെക്കാലമായി പറഞ്ഞ് കേട്ടിരുന്ന ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ കമ്പനി പുറത്തിറക്കി. രാജ്യത്തെ എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്‍കുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ 1500 രൂപ തിരിച്ചുലഭിക്കുന്ന തുകയായി നല്‍കേണ്ടിവരും.

കിടിലന്‍ ഒഫറുകളാണ് ജിയോ മുന്നോട്ടുവയ്ക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 153 രൂപ മാസം റീചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഡേറ്റ, വോയ്‌സ് കോളുകള്‍ എന്നിവയും ലഭിക്കും. സൗജന്യമായി നല്‍കുന്ന ഫോണിന്റെ ബുക്കിങ് ആഗസ്റ്റ് 24ന് തുടങ്ങും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നാല്‍പതാമത് എജിഎം മീറ്റിങ്ങിലാണ് മുകേഷ് അംബാനി രാജ്യത്തെ മൊബൈല്‍ വിപണിയെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്.

ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 24രൂപയുടേയും 54 രൂപയുടേയും ചെറിയ പ്ലാനുകളും ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 54 രൂപയ്ക്ക് ഒരു ആഴ്ചയും 24 രൂപയ്ക്ക് രണ്ട് ദിവസവും ഉപയോഗിക്കാം.

Comments are closed.