DCBOOKS
Malayalam News Literature Website

രാജിക്കൊരുങ്ങി മായാവതി…?

mayavathy

രാജ്യസഭയില്‍ ദളിത് വിഷയങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കുന്നില്ല എന്നാരോപിച്ച് രാജ്യസഭാ അംഗത്വം രാജിവെക്കുമെന്ന്  ബിഎസ്പി നേതാവും ഉത്തര്‍ പ്രദേശ് മന്‍ മുഖ്യമന്ത്രിയുമായിരുന്ന മായാവതി. രാജ്യത്ത ദലിതര്‍ക്കെതിരെ നടക്കുന്ന അതിക്രങ്ങളെക്കുറിച്ച ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് രാജികത്ത് നല്‍കിയിരിക്കുന്നത്. മൂന്ന് മിനിറ്റ് മാത്രമാണ് സഭയില്‍ വിഷയം ഉന്നയിക്കാന്‍ തനിക്ക് അനുവദിച്ചു തന്നത്, ദലിത് വിഷയങ്ങള്‍ ഉന്നയിക്കാന്‍ സഭകളില്‍ അവസരം നല്‍കുന്നില്ലെന്നും മായാവതി പറഞ്ഞു.

സംസാരിക്കാന്‍ അവസരം തരുന്നില്ല എന്നാരോപിച്ച് താന്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ മായാവതി രാജിവെക്കുമെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടിയന്തര പ്രമേയ അനുമതി ചോദിച്ച മായാവതിക്ക് മൂന്നുമിനിട്ട് സമയം മാത്രമായിരുന്നു ഡെപ്യുട്ടി ചെയര്‍ പേഴ്‌സണ്‍ അനുമതി നല്‍കിയത്. എന്നാല്‍ തനിക്ക് മൂന്നു മിനിറ്റ് മതിയാകില്ലെന്നും ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ അധികം സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട മായാവതിയുടെ ആവശ്യം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തള്ളിക്കളയുകയും മൂന്നുമിനിറ്റ് കഴിഞ്ഞപ്പോള്‍ സംസാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.ഇതില്‍ പ്രകോപിതയായ മായാവതി തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും താന്‍ രാജിവെക്കുകയാണ് എന്നും പ്രഖ്യാപിച്ച മായാവതി ഇറങ്ങിപ്പോകുയായിരുന്നു.

പശു സംരക്ഷകരുടെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങള്‍ തടയാന്‍ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നും പറഞ്ഞ മായാവതിക്ക് പിന്തുണയുമായി മറ്റ് പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തി.

Comments are closed.