DCBOOKS
Malayalam News Literature Website

നടന്റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്ന് വൃന്ദകാരാട്ട്

vrunda-karat

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് ദയവിന്റെ ഒരു കണിക പോലും അര്‍ഹിക്കുന്നില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ട്. അത് ഹൈക്കോടതി മനസിലാക്കുമെന്നാണ് താന്‍ കരുതുന്നത്. ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു പ്രമുഖ നടിയെ പീഡിപ്പിക്കാന്‍ വേണ്ടി മറ്റൊരു നടന്‍ ഗുണ്ടകളെ വിട്ട് ക്വട്ടേഷന്‍ കൊടുക്കുന്നത്. കേസിന് പുറകെ ഉറച്ച് നിന്ന പെണ്‍കുട്ടിക്ക് തന്റെ പൂര്‍ണ പിന്തുണയും നൽകി ബൃന്ദ കാരാട്ട്. ഹൈക്കോടതി ജാമ്യം നല്‍കില്ലെന്നാണ് കരുതുന്നതെന്നും പെട്ടന്ന് തന്നെ കുറ്റകൃത്യത്തിന് പുറകെയുള്ളവരെ പിടികൂടിയ പിണറായി വിജയന്‍ സര്‍ക്കാരിനെ താന്‍ അഭിനന്ദിക്കുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തുന്ന മതനിരപേക്ഷതയ്ക്കായി പെണ്‍കൂട്ടായ്മ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നടന്റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും ബൃന്ദകാരാട്ട് പറഞ്ഞു.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ വലിയ തോതില്‍ വളര്‍ന്ന് വരുന്ന ഒരു കാലമാണിതെന്നും അതുകൊണ്ട് വര്‍ഗീയതയ്‌ക്കെതിരെ സ്ത്രീകളുടെ ശബ്ദമാണ് ആദ്യം ഉയര്‍ന്ന് വരേണ്ടതെന്നും ബൃന്ദകാരാട്ട് പറഞ്ഞു. മനുഷ്യരുടെ ജീവന് പകരം ഗോമൂത്രത്തിനും ചാണകത്തിനുമാണ് ഇന്ന് രാജ്യത്ത് വില. പശുവിനെ സ്‌നേഹിച്ചില്ലെങ്കില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. കാവി ഷാള്‍ ധരിച്ചാല്‍ എന്തും ചെയ്യാന്‍ ലൈസന്‍സ് കിട്ടുന്ന കാലം. ഇത് വലിയ അപകടമാണ് വിളിച്ച് വരുത്തുന്നതെന്നും ബൃന്ദകാരാട്ട് പറഞ്ഞു.

Comments are closed.