DCBOOKS
Malayalam News Literature Website

സി ആര്‍ ഓമനക്കുട്ടന്റെ കഥകളുടെ പ്രകാശനം ആഗസ്റ്റ് 6 ന്‌

DC-ibf-AUG-6

കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 25-ാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയില്‍ ആഗസ്റ്റ് ആറാം തീയതി  സി ആര്‍ ഓമനക്കുട്ടന്റെ കഥകളുടെ പ്രകാശനം നടക്കും. ചടങ്ങില്‍ പ്രൊഫ.എം കെ സാനുസത്യന്‍ അന്തിക്കാട്വി പി ഗംഗാധരന്‍ജോണ്‍ പോള്‍, എന്‍ സുഗതന്‍, സി ആര്‍.ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുക്കും.

വാചാര്‍ത്ഥത്തി ല്‍ ചെറിയകഥകളെന്നു തോന്നിക്കുന്ന എന്നാല്‍ അതിനുമപ്പുറം വ്യക്ത്വമുള്ള രചനകളാണ് സി ആര്‍ ഓമനക്കുട്ടന്റേത്. നര്‍മവും ആത്മാനുഭവപ്രധാനവുമാണ് അവ. അത്തരം നൂറുകഥകളുടെ സമാഹാരമാണ് കഥകള്‍ സി ആര്‍ ഓമനക്കുട്ടന്‍. ഡി സി ബുക്‌സ് പുറത്തിറക്കിയ ഈ കഥാസമാഹാരത്തിന് അവതാരികയെഴുതിയിരിക്കുന്നത് ഡോ കെ. എസ്. രവികുമാര്‍ ആണ്.

Comments are closed.