DCBOOKS
Malayalam News Literature Website

നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പുസ്​തകം പുറത്തിറക്കി

വാഷിങ്​ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പുസ്​തകം ‘ദ മേക്കിങ്​ ഒാഫ്​ ലെജൻഡ്​​’ യു.എസിൽ പുറത്തിറങ്ങി. മോദിയുടെ യാത്രകൾ, 2014ൽ ത​ന്റെ ഒാഫിസിൽ ചുമതലയേറ്റതുമുതലുള്ള പ്രാരംഭപ്രവർത്തനങ്ങൾ, പോരാട്ടങ്ങൾ എല്ലാം ഉൾകൊള്ളുന്നതാണ്​ പുസ്​തകം. മോദിയുടെ ചിത്രങ്ങളും എഴുത്തുകളും ഇതിൽ ഉൾ​പ്പെടുത്തിയിട്ടുണ്ട്​. എൻ.ജി.ഒ ആയ സുലഭ്​ ഇൻറർനാഷനലി​ന്റെ സ്​ഥാപകൻ ബിന്ദേശ്വർ പഥക്​ ആണ്​ പുസ്​തകം എഴുതിയത്​.

യു.എസ്​ കോൺഗ്രസ്​ അംഗങ്ങളായ എച്ച്​. മോർഗൻ ഗ്രിഫിത്ത്​, തോമസ്​ എ. ഗാരറ്റ്​, ടെഡ്​ യോ​ഹോ, ബാർബറ കോംസ്​റ്റോക്ക്​, ആമി ബേര എന്നിവർക്കാണ്​ ഇത്​ സമ്മാനിച്ചതെന്ന്​ വാർത്താക്കുറിപ്പിൽ പറയുന്നു. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്റെ ഏഷ്യൻ അമേരിക്കൻ അഡ്വൈസറി കമ്മിറ്റിയിലെ അംഗമായ മാറ്റ്​ ആമെസ്​, യു.എസിലെ ബി.ജെ.പിയുടെ ഒാവർസീസ്​ ഫ്രണ്ട്​സ്​ സംഘടന ഭാരവാഹി പുനിത്​ അഹ്​ലുവാലിയ, അഡാപ പ്രസാദ്​ എന്നിവർ ചേർന്നാണ്​ ചടങ്ങ്​ സംഘടിപ്പിച്ചത്​.

 

Comments are closed.