DCBOOKS
Malayalam News Literature Website

‘നാക്ക് അരിഞ്ഞ് തള്ളും’: ദളിത് പ്രവർത്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യക്ക് ഭീഷണി

kancha

ഹൈദരാബാദ്: വിവാദ പുസ്തകത്തിന്റെ പേരില്‍ എഴുത്തുകാരനും ചിന്തകനും ദളിത് പ്രവര്‍ത്തകനുമായ കാഞ്ച ഐലയ്യക്കെതിരെ ഭീഷണി. ഭീഷണിക്കെതിരെ അദ്ദേഹം ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഞായറാഴ്ച ഉച്ചയ്ക്കാണ് കാഞ്ച ഐലയ്യയെ ഫോണ്‍ വിളിച്ച്‌ അജ്ഞാതര്‍ ഭീഷണിപ്പെടുത്തിയത്.

തന്റെ സാമാജിക സ്മഗളുരു കോളത്തൊള്ളു(വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ളേഴ്സ്) എന്ന പുസ്തകമാണ് ഭീഷണിക്ക് കാരണമായതെന്നാണ് ഐലയ്യ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ നാക്ക് അരിയുമെന്നും ജീവന്‍ അപായപ്പെടുത്തുമെന്നുമെന്നും അജ്ഞാതര്‍ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ആര്യ വൈശ്യ സംഘമായിരിക്കുമെന്നും തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഐലയ്യ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ഈ പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്നും അതിലെ പല പരാമര്‍ശങ്ങളും ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും പറഞ്ഞ് വൈശ്യ അസോസിയേഷന്‍ പുസ്തകത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിഷേധക്കാര്‍ ഐലയ്യയുടെ കോലം കത്തിക്കലും നടത്തിയിരുന്നു. പുസ്തകം പിന്‍വലിക്കാന്‍ തയ്യാറാവാതിരുന്നതോട് കൂടിയാണ് ഭീഷണി ഫോണ്‍ കോളുകള്‍ ഇലായക്കെതിരെ വന്ന് തുടങ്ങിയത്.

Comments are closed.