DCBOOKS
Malayalam News Literature Website

ഗുജറാത്ത് തെരഞ്ഞെടുപ്പ്; പദ്മാവതിയുടെ റിലീസ് നീട്ടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി

സ​ഞ്​​ജ​യ്​​ ലീ​ലാ ബ​ന്‍​സാ​ലി​ ചി​ത്രം ‘പ​ദ്​​മാ​വ​തി’യുടെ റിലീസ് വീണ്ടും നീട്ടിയേക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ചിത്രം റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെയാണ് സമീപിച്ചത്. ചിത്രം രാജ്പുത് സമുദായത്തിന്‍റെ വികാരം വ്രണപ്പെടുമെന്നും ഇത് സംഘര്‍ഷമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ഐ.കെ ജഡേജയാണ് പരാതി നല്‍കിയത്.

പദ്മാവതി ചിത്രം നിരോധിക്കുകയോ റിലീസിങ്ങ് നീട്ടുകയോ വേണമെന്ന് ഐ.കെ ജഡേജ മാധ്യമങ്ങളോട് പറഞ്ഞു. 14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ദ്​​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച്‌ ഒരു സംഘം ആളുകള്‍ ചിത്രീകരണത്തിനിടെ സെറ്റ് അഗ്നിക്കിരയാക്കിയത് വിവാദമായിരുന്നു. ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യും. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ.

 

Comments are closed.