DCBOOKS
Malayalam News Literature Website

നാരായന് ജന്മദിനാശംസകൾ

മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് നാരായൻ. ഇടുക്കി ജില്ലയിലെ കുടയത്തൂർ മലയുടെ അടിവാരത്ത് ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബർ 26 ന് ജനിച്ചു. തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 1995-ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് പ്രധാന സാഹിത്യസംഭാവന.

കൊച്ചരേത്തി, ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല – നോവൽ, നിസ്സഹായന്റെ നിലവിളി (കഥാസമാഹാരം), ഈ വഴിയിൽ ആളേറെയില്ല (നോവൽ), പെലമറുത (കഥകൾ), ആരാണു തോൽക്കുന്നവർ (നോവൽ) തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments are closed.