DCBOOKS
Malayalam News Literature Website

അടൂര്‍ ഗോപാലകൃഷ്ണന്റെ ജന്മദിനം

july-3

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവും പ്രശസ്ത മലയാള ചലച്ചിത്രസംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പത്തനംതിട്ട ജില്ലയിലെ അടൂരില്‍ 1941 ജൂലൈ 3ന് ജനിച്ചു. നാടകത്തിലുള്ള കമ്പം കാരണം അടൂര്‍ 1962ല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംവിധാനം പഠിക്കുവാന്‍ പോയി. തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി 1965ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കി.

സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, നാല് പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങള്‍. കേരളത്തില്‍ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്.

ഏഴു തവണ ദേശീയ, സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ ലഭിച്ച അദ്ദേഹത്തിന് അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാര്‍ഡ് അഞ്ചു തവണ തുടര്‍ച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982ല്‍ ലണ്ടന്‍ ചലച്ചിത്രോത്സവത്തില്‍ സതര്‍ലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂര്‍ണ്ണവുമായ ചിത്രത്തിന് 1982 ഇല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അവാര്‍ഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്നിര്‍ത്തി ഇന്ത്യാ ഗവര്‍ണ്മെന്റില്‍നിന്നു പത്മശ്രീ ലഭിച്ചു.

Comments are closed.