DCBOOKS
Malayalam News Literature Website

ഇനി അശ്ലീല സൈറ്റ് തുറക്കുമ്ബോള്‍ ഭക്തിഗാനം; പുതിയ ആപ്പുമായി ബി.എച്ച്‌.യു

അശ്ലീല വെബ്സൈറ്റുകള്‍ യുവാക്കളെ വഴിതെറ്റിക്കുന്നത് തടയാന്‍ പുതിയ ആപ്പുമായി ബനാറസ് ഹിന്ദു സര്‍വകലാശാല (ബി.എച്ച്‌.യു). ബനാറസ് സര്‍വകലാശാല പ്രഫസര്‍ ഡോ.വിജയ്നാഥ് മിശ്രയും സംഘവുമാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.  ‘ഹര്‍ ഹര്‍ മഹാദേവ്’ എന്നാണ് ഈ ആപ്പിന്റെ പേര്.

ആപ്പ് അശ്ലീല സൈറ്റുകളെ തടയുന്നതിനോടൊപ്പം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നവരെ ഭക്തിഗാനങ്ങള്‍ കേള്‍പ്പിക്കുകകൂടി ചെയ്യുന്നു എന്നതാണ് പ്രത്യേകത. ബെംഗളൂരു ആസ്ഥനമായുള്ള ഒരു സ്ഥാപനവും ആപ്പ് വികസിപ്പിച്ചെടുക്കുന്നതില്‍ പങ്കാളികളായി.

പുതുതലമുറക്ക് അശ്ലീല സൈറ്റുകളിലുള്ള ആസക്തി തന്നെ അസ്വസ്ഥമാക്കിയെന്നും തുടര്‍ന്ന് ആറു മാസം മുമ്ബ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി ചേര്‍ന്നാണ് ആപ്പ് ഉണ്ടാക്കിയതെന്നും ഡോ.വിജയ്നാഥ് മിശ്ര വ്യക്തമാക്കി. ബി.എച്ച്‌.യുയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ന്യൂറോളജി പ്രഫസറാണ് ഡോ.വിജയ്നാഥ് മിശ്ര.

ആപ്പ് ഒരു മതസ്ഥര്‍ക്ക് മാത്രമാകില്ല ഉപയോഗിക്കാനാവുക, തീര്‍ത്തും മതേതരവുമായിരിക്കും. നിലവില്‍ ഹര്‍ ഹര്‍ മഹാദേവില്‍ ഭക്തിഗാനങ്ങള്‍ മാത്രമാണുള്ളതെങ്കിലും ഭാവിയില്‍ ഗായത്രി മന്ത്ര, മഹത്മാഗാന്ധി, നെല്‍സണ്‍ മണ്ടേല, രവീന്ദ്രനാഥ് ടാഗോര്‍ എന്നിവരുടെ പ്രസംഗങ്ങളും കൂട്ടിച്ചേര്‍ക്കും. ആപ്പ് ഒരു മതസ്ഥര്‍ക്ക് മാത്രമാകില്ല ഉപയോഗിക്കാനാവുക, തീര്‍ത്തും മതേതരവുമായിരിക്കും.എല്ലാ മതസ്ഥരുടേയും ഭക്തിഗാനങ്ങളും ഇതില്‍ ഉടന്‍ ചേര്‍ക്കുമെന്നും വിജയ്നാഥ് മിശ്ര പറഞ്ഞു. 3800 സൈറ്റുകള്‍ ആപ്പ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും വിജയ്നാഥ് മിശ്ര പറയുന്നു. ഇതുവരെ 5000 പേര്‍ ഡൗണ്‍ലോഡ് ചെയ്‌തെന്നാണ് റിപ്പോർട്ട്.

Comments are closed.