DCBOOKS
Malayalam News Literature Website

ഭീമഭട്ടര്‍ അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും

BHEEMAA

ഭീമഭട്ടറുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന അവാര്‍ഡ് സമര്‍പ്പണവും ഭീമാഭട്ടര്‍ അനുസ്മരണവും ജൂലൈ 27ന് കോഴിക്കോട് അളകാപുരി ഹോട്ടലില്‍വച്ച് നടത്തും. അവാര്‍ഡ് സമ്മേളനത്തിനു മുന്നോടിയായി ശതാഭിഷിക്തനാകുന്ന എം ടി വാസുദേവന്‍നായരെ ആദരിക്കും. വൈകിട്ട് 3ന് കൊട്ടരം റോഡിലെ സിത്താരയില്‍ വച്ച് നടത്തുന്ന ചടങ്ങില്‍ ഭീമ അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ പെരുമ്പടവം ശ്രീധരന്‍, കെ എല്‍ മോഹനവര്‍മ്മ,ജോസ് പനച്ചിപ്പുറം, എം മുകുന്ദന്‍, സി രാധാകൃഷ്ണന്‍, കെ ജയകുമാര്‍, സിപ്പി പള്ളിപ്പുറം, ഡോ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ വിശിഷ്ഠാതിഥികളും പങ്കെടുക്കും.

തുടര്‍ന്ന് വൈകിട്ട് 4 മുതല്‍ അളകാപുരിയില്‍ നടക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങ് എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. കേരള ഗാന്ധി സ്മാരക നിധി പ്രസിഡന്റ് ഡോ എന്‍ രാധാകൃഷ്ണന്‍ ഭീമഭട്ടര്‍ അനുസ്മരണം നടത്തും. ശേഷം മലയാള സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ കെ ജയകുമാര്‍ ഭീമബാലസാഹിത്യ പുരസ്‌കാരം കെ രാജേന്ദ്രനു സമ്മാനിക്കും. അദ്ദേഹത്തിന്റെ ആര്‍ സി സിയിലെ അത്ഭുതകുട്ടികള്‍ എന്ന പുസ്തകം കെ എല്‍ മോഹനവര്‍മ്മ പരിചയപ്പെടുത്തും.

18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കിവരുന്ന സ്വാതികിരണ്‍ സ്മാരകപുരസ്‌കാരം സി രാധാകൃഷ്ണന്‍ മാസ്റ്റര്‍ എം എം കാളിദാസന് സമ്മാനിക്കും. കാളിദാസന്റെ ഒരു ഒര്‍മ്മപ്പെടുത്തല്‍ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഈ കൃതി ബാലസാഹിത്യകാരന്‍  സിപ്പി പള്ളിപ്പുറം പരിചയപ്പെടുത്തും. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ആശംസകളറിയിക്കും. കെ രാജേന്ദ്രന്‍, കാളിദാസന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തും. ബി ഗിരിരാജന്‍ ഉപക്രമപ്രസംഗം നടത്തും. രവിപാലത്തുങ്കല്‍, എം എന്‍ പുരം ശിവകുമാര്‍ എന്നിവര്‍ സ്വാഗതവും നന്ദിയും പറയും.

Comments are closed.