DCBOOKS
Malayalam News Literature Website

‘ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കല്‍’ ഒക്ടോബറിലെത്തും

 

bhasker

മെഗാസ്റ്റാര്‍ മമ്മൂട്ടി നയന്‍താര എന്നിവര്‍ മത്സരിച്ചഭിനയിച്ച ഹിറ്റ് ചിത്രം ‘ഭാസ്‌കര്‍ ദ് റാസ്‌കല്‍’ തമിഴിലേക്ക് റീമേക്കിനൊരുങ്ങുന്നു. ഹിറ്റ്‌മേക്കര്‍ സിദ്ധിക്ക് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കല്‍ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ മമ്മൂട്ടിയുടേയും നയന്‍താരയുടേയും വേഷങ്ങളിലെത്തുന്നത് അരവിന്ദ് സാമിയും അമല പോളുമാണ്.

നടന്‍ സിദ്ദിഖ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ്‌യുടെ തെരി സിനിമയിലൂടെ തിളങ്ങിയ ബേബി നൈനിക(മീനയുടെ മകള്‍), സുരി, മരേഷ്, റോബോ ശങ്കര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഡി ഇമ്മനാണ് സംഗീതം. ചിത്രം ഒക്ടോബറില്‍ റിലീസ്‌ചെയ്യും.

Comments are closed.