DCBOOKS
Malayalam News Literature Website

“പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്ര ചരിത്രം തിരുത്തിയെഴുതുമ്ബോള്‍”, പരിഹസിച്ച്‌ ബിബിസി

ലണ്ടന്‍: ബി.ജെ.പി മന്ത്രിമാരുടെ വിവാദ പ്രസ്താവനകളെ പരിഹസിച്ച്‌ ഇംഗ്ലീഷ് മാദ്ധ്യമമായ ബി.ബി.സി. ‘പശു മുതല്‍ വിമാനങ്ങള്‍ വരെ, ശാസ്ത്രീയ ചരിത്രം തിരുത്തിയെഴുതുന്ന ഇന്ത്യന്‍ മന്ത്രിമാര്‍’ എന്ന തലകെട്ടോടെയാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ട്.

ബിബിസി റിപ്പോർട്ട്

കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിംഗ് പുരാണത്തിലെ പുഷ്പക വിമാനത്തെ ചൂണ്ടിക്കാട്ടി വിമാനം കണ്ടുപിടിച്ചത് ഇന്ത്യാക്കാരാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് ബി.ബി.സി റിപ്പോര്‍ട്ടില്‍ ആദ്യം സൂചിപ്പിക്കുന്നതും. റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയേയും പരിഹസിക്കുന്നു. ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്‍ന്ന ഗണപതി ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നതിന് തെളിവാണെന്ന മോദിയുടെ പ്രസ്താവനയും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.

ബി.ബി.സി റിപ്പോര്‍ട്ടില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ശാസ്ത്ര ചരിത്ര ബോധത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് പാലം പണിത ശ്രീരാമനെ എഞ്ചിനീയറിംഗിന്റെ പിതാവായായിരുന്നു രൂപാണി ചിത്രീകരിച്ചത്. ഇതുകൂടാതെ ബി.ജെ.പി നേതാക്കളുടെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളില്‍ ഒന്നായ പശു ഓക്സിജന്‍ ശ്വസിച്ച്‌ ഓക്സിജന്‍ പുറത്തു വിടുമെന്ന പ്രസ്താവനയും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.  ബിബിസി വാർത്ത വായിക്കാം http://www.bbc.com/news/world-asia-india-41344136

Comments are closed.