DCBOOKS
Malayalam News Literature Website

ബഷീറിന്‍റെ പ്രേമലേഖനം വെള്ളിയാഴ്ചയെത്തും

basheer

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്‍റെ പ്രേമലേഖനം വെള്ളിയാഴ്ചയെത്തും. ഫര്‍ഹാന്‍ ഫാസില്‍, സന അല്‍ത്താഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. മധുവും ഷീലയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമയുടെ ഭാഗമാകുന്നുവെന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.

എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയകഥാകാരന്‍ ബഷീറിന്‍റെ പ്രേമലേഖനവും ചിത്രത്തിന്‍റെ ഭാഗമാകുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ സിനിമയിലെത്തിയ ഫര്‍ഹാന്‍ ഫാസിലാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്, സന അല്‍ത്താഫാണ് നായിക. മധുവും ഷീലയും വീണ്ടുമൊന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്‍റെ വേറൊരു പ്രത്യേകത. മണികണ്ഠന്‍, രഞ്ജി പണിക്കര്‍, കെപിഎസി ലളിത, സുനില്‍ സുഖദ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം. പാട്ടുകളെല്ലാം ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. സക്കറിയായുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Comments are closed.