DCBOOKS
Malayalam News Literature Website

ജാതി വ്യവസ്ഥയെ തകര്‍ക്കുന്ന പ്രത്യയശാസ്ത്രം ഉയര്‍ത്തുന്നതുകൊണ്ടാണ് ബിജെപി സിപിഐ(എം)നെ ഭയപ്പെടുന്നത്; ബാലചന്ദ്രന്‍ ചുള്ളിക്കാട്

മതനിരപേക്ഷത നിലനിര്‍ത്തി ജാതി വ്യവസ്ഥയെ തകര്‍ക്കുന്ന പ്രത്യയശാസ്ത്രം ഉയര്‍ത്തുന്നതുകൊണ്ടാണ് ബിജെപി സിപിഐ(എം)നെ ഭയപ്പെടുന്നതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ സിപിഐ(എം) കൊച്ചിയില്‍ സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി- ആര്‍എസ്എസ് ഉള്‍പ്പടെയുള്ള വര്‍ഗ്ഗീയ ശക്തികള്‍ ഇന്ത്യയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ചുള്ളിക്കാട് പറഞ്ഞു.

പ്രൊഫ. എം കെ സാനു ബഹുജനക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയുള്ള കൂട്ടായ്മയായാണ് താന്‍ ഈ ബഹുജനക്കൂട്ടായ്മയെ കാണുന്നതെന്ന് സാനു മാഷ് പറഞ്ഞു.വര്‍ഗ്ഗീയതയുടെ പേരില്‍ മനുഷ്യന്‍ പിശാചാകുന്ന രംഗങ്ങളാണ് രാജ്യത്ത് കണ്ടുവരുന്നത്. വര്‍ഗ്ഗീയ വിദ്വേഷം കുത്തിവെച്ച് അവരെ മൃഗങ്ങളാക്കുന്നു. അതിനെ നേരിടാന്‍ നമുക്ക് കഴിയണം.വര്‍ഗ്ഗീയതയെന്ന ദുര്‍ഭൂതത്തെ കേരളത്തില്‍ നിന്ന് അകറ്റാന്‍ കഴിയണമെന്നും സാനുമാഷ് പറഞ്ഞു.

മനുഷ്യര്‍ വിവിധ സ്വഭാവക്കാരാണെങ്കിലും രക്തത്തിന് ഒരേ നിറമാണെന്നും അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടാവണമെന്നും പരിപാടിയില്‍ പങ്കെടുത്ത നടി കെ പി എ സി ലളിത പറഞ്ഞു.

Comments are closed.