DCBOOKS
Malayalam News Literature Website

പത്മാവതി അതിമനോഹരമായ സിനിമ; പ്രശംസയുമായി രാജമൗലി

പത്മാവതിയെ പ്രശംസിച്ച് ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി. സഞ്ജയ് ബന്‍സാലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന പത്മാവതിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പത്മാവതിയെ പ്രശംസിച്ച് ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്രമായി മാറിയ ബാഹുബലിയുടെ സംവിധായകന്‍ രംഗത്തെത്തിയത്.

ദീപിക പദുക്കോണ്‍ പ്രധാനവേഷത്തില്‍ എത്തുന്ന പത്മാവതി അതിമനോഹരമായ സിനിമയെന്നും, എല്ലാ ഫ്രെയിമുകളിലും സംവിധായകന്റെ മികവ് വ്യക്തമാണെന്നുമാണ് രാജമൗലി ട്വിറ്ററില്‍ കുറിച്ചു.രാജമൗലിയെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖര്‍ ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ പത്മാവതിയായി ദീപിക പദുക്കോണും ഖില്‍ജിയായി രണ്‍വീര്‍ സിംഗുമാണ് അഭിനയിക്കുന്നത്. സഞ്ജയ് ദത്ത്, അതിദി റാവു, ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രം ഡിസംബര്‍ ഒന്നിന് തീയേറ്ററുകളില്‍ എത്തും.

Comments are closed.