DCBOOKS
Malayalam News Literature Website

എസ് എസ് എഫ് സാഹിത്യോല്‍സവ് പുരസ്‌കാരം കെ പി രാമനുണ്ണിക്ക്

KP

കോഴിക്കോട് എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ഈ വര്‍ഷത്തെ സാഹിത്യോത്സവ് അവാര്‍ഡ് കഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണിക്ക്.  33333 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സാഹിത്യരംഗത്തെ വിശിഷ്ട സംഭാവനകള്‍ക്കും മാനവസൗഹൃദത്തിന് വേണ്ടി ഇടപെടുന്ന എഴുത്തുകാരന്‍ എന്ന നിലക്കുമാണ് രാമനുണ്ണിയെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് ജൂറി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ അറിയിച്ചു.  തോപ്പില്‍ മുഹമ്മദ് മീരാന്‍, എസ് ശറഫുദ്ദീന്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍

സെപ്തംബര്‍ 8 ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സാഹിത്യോത്സവ് വേദിയില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

Comments are closed.