fbpx
DCBOOKS
Malayalam News Literature Website

മലയാളിയുടെ വായനകളെ ധന്യമാക്കിയ കൃതികള്‍

bestseller

കെ ആര്‍ മീരയുടെ ആരാച്ചാര്‍സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍ എന്നിവ മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞ പുസ്തകങ്ങളാണ്. ഓരോ വാരം കടന്നുപോകുമ്പോഴും മലയാളിയുടെ വായനാമുറികളെ ധന്യമാക്കുന്നത് ഈ പുസ്തകങ്ങളാണ് എന്ന വെളിപ്പെടുത്തലാണ് ബെസ്റ്റ്‌സെല്ലര്‍ പട്ടികപരിശോധിച്ചാല്‍ മനസ്സിലാവുക.

ഇവ കൂടാതെ,  ജോസ് സെബാസ്റ്റിയന്‍ തയ്യാറാക്കിയ GST- അറിയേണ്ടതെല്ലാം, ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍,  സിബി മാത്യൂസിന്റെ നിര്‍ഭയം,  ദയാബായിയുടെ പച്ചവിരല്‍,  പ്രദീപന്‍ പാമ്പരിക്കുന്നിന്റെ എരി , രവിചന്ദ്രന്‍ സിയുടെ വെളിച്ചപ്പാടിന്റെ ഭാര്യ,ബെന്യാമിന്റെ ആടുജീവിതം,   ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകലക്കുളിര്‍, കഥകള്‍ ഉണ്ണി ആര്‍, ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ,  എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി,  ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ,  സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, ,  കെ ആര്‍ മീരയുടെ എന്റെ ജീവിതത്തിലെ ചിലര്‍ , അദ്ധ്യാത്മരാമായണം ഡീലക്‌സ് എന്നീ പുസ്തകങ്ങളും വായനക്കാര്‍ ആവേശപൂര്‍വ്വമാണ് സ്വീകരിക്കുന്നത്.

,ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം,  എം ടി വാസുദേവന്‍നായരുടെ  രണ്ടാമൂഴം ,  ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിബഷീറിന്റെ പാത്തുമ്മയുടെ ആട്,  മാധവിക്കുട്ടിയുടെ എന്റെ കഥ,  എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ബഷീറിന്റെ മതിലുകള്‍, തടങ്ങിയ ക്ലാസിക്കൃതികളും പോയവാരം മലയാളിവായിച്ചു.

വിവര്‍ത്തനകൃതികളില്‍ എന്നും വായനക്കാര്‍ തിരഞ്ഞെടുക്കുന്നത് പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റാണ്. ,ശശീതരൂരിന്റെ ഇരുളടഞ്ഞ കാലം ; ബ്രിട്ടീഷ സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്,  ചാരസുന്ദരി, ടോട്ടോ ചാന്‍, പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, പോള്‍ കലാനിധിയുടെ   പ്രാണന്‍ വായുവിലലിയുമ്പോള്‍ തുടങ്ങിയ പുസ്തകങ്ങളും വായനക്കാര്‍ തിരഞ്ഞെടുത്തു.

Comments are closed.