DCBOOKS
Malayalam News Literature Website

കല്‍ബുര്‍ഗിയുടെ ചരമവാര്‍ഷികദിനം

aug-30

1938ല്‍ വിജപുരാ ജില്ലയിലെ യറഗല്ല ഗ്രാമത്തില്‍ മഡിവാളന്‍ഗുറമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സിന്ദഗി, ബിജാപുര, ധര്‍വാഡ് എന്നിവിടങ്ങളില്‍ പഠിച്ചു. 1983 വരെ കര്‍ണ്ണാട സര്‍വ്വകലാശാലയില്‍ പ്രൊഫസറായി. പിന്നീട് അവിടെ തന്നെ വകുപ്പുമേധാവിയായി. വിദ്യാര്‍ത്ഥിഭാരതി എന്ന പത്രം തുടങ്ങി. 107 കൃതികള്‍ പ്രസിദ്ധീകരിച്ചു.ധ2പ കന്നഡ ഹംപി സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന കല്‍ബുര്‍ഗി കന്നഡ ഭാഷാപണ്ഡിതനുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്‌.

വിഗ്രഹാരാധനയെ എതിർത്തതിന് ഇദ്ദേഹത്തിന് ഹിന്ദുത്വ ഭീകരരുടെ വധഭീഷണിയുണ്ടായിരുന്നു. ദൈവകോപമുണ്ടാകുമോ എന്നു പരീക്ഷിക്കാൻ വിഗ്രഹങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരൻ യു.ആർ. അനന്തമൂർത്തിയുടെ വാക്കുകൾ അടുത്തിടെ ഒരു ചടങ്ങിൽ കൽബുർഗി പരാമർശിച്ചിരുന്നു. തുടർന്ന് കൽബുർഗിക്കെതിരേ വി.എച്ച്.പി.യും ബംജ്രംഗ്ദളും രംഗത്തെത്തിയിരുന്നു. 2015 ആഗസ്റ്റ് 30 ന് ധാർവാഡിലെ വീട്ടിൽ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ രണ്ട് പേരടങ്ങുന്ന കൊലയാളി സംഘത്തിന്റെ വെടിയേറ്റു മരിച്ചു.

Comments are closed.