DCBOOKS
Malayalam News Literature Website

കെ പി അപ്പന്റെ ജന്മവാര്‍ഷിക ദിനം

aug25

പ്രശസ്ത നിരൂപകനായ കെ.പി. അപ്പന്‍ 1936 ഓഗസ്റ്റ് 25ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പില്‍ പത്മനാഭന്‍ – കാര്‍ത്ത്യായനി ദമ്പതികളുടെ മകനായി ജനിച്ചു. ആലപ്പുഴ സനാതന വിദ്യാലയം, എസ്.ഡി. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് ആലുവ യു.സി. കോളേജ്, ചേര്‍ത്തല എസ്.എന്‍. കോളേജ്, കൊല്ലം എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു.

1979ല്‍ പ്രസിദ്ധീകരിച്ച ആദ്യകൃതിയായ ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’ എന്ന ലേഖന സമാഹാരത്തോടെയാണ് അപ്പന്‍ മലയാളത്തിലെ സാഹിത്യനിരൂപക•ാരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കലഹവും വിശ്വാസവും, മലയാള ഭാവന: മൂല്യങ്ങളും സംഘര്‍ഷങ്ങളും, വരകളും വര്‍ണ്ണങ്ങളും, ബൈബിള്‍ വെളിച്ചത്തിന്റെ കവചം, കലാപം, വിവാദം, വിലയിരുത്തല്‍, സമയപ്രവാഹവും സാഹിത്യകലയും, കഥ: ആഖ്യാനവും അനുഭവ ശതയും, ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും, ഇന്നലെകളിലെ അന്വേഷണപരിശോധനകള്‍, രോഗവും സാഹിത്യഭാവനയും, സ്വര്‍ഗ്ഗം തീര്‍ന്നുപോവുന്നു, മാറുന്ന മലയാള നോവല്‍, പേനയുടെ സമരമുഖങ്ങള്‍, മധുരം നിന്റെ ജീവിതം തുടങ്ങിയവയാണ് മറ്റ് പ്രധാനകൃതികള്‍.

മധുരം നിന്റെ ജീവിതത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ഉത്തരാധുനികത ചരിത്രവും വംശാവലിയും എന്ന കൃതിക്കു 1998ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 2008 ഡിസംബര്‍ 15ന് കായംകുളത്ത് അന്തരിച്ചു.

Comments are closed.