DCBOOKS
Malayalam News Literature Website

യു ആര്‍ അനന്തമൂര്‍ത്തിയുടെ ചരമവാര്‍ഷിക ദിനം

aug-22

പ്രശസ്ത കന്നട സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തി 1932 ഡിസംബര്‍ 21ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം യൂണിവേഴ്‌സിറ്റി ഓഫ് മൈസൂരില്‍ നിന്നും ബിരുദാനന്തര ബിരുദവും, ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ബര്‍മ്മിങ്ഹാമില്‍ നിന്നും ഇംഗ്ലീഷ് ആന്റ് ലിറ്റററി ക്രിട്ടിസിസത്തില്‍ ഡോക്ടറേറ്റും നേടി. എം.ജി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

‘സംസ്‌കാര’ എന്ന കൃതിയിലൂടെയാണ് നോവല്‍ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1996ല്‍ പുറത്തിറങ്ങിയ ‘സംസ്‌കാര’ അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. ‘ഭാരതിപുര’ എന്ന നോവല്‍ 2012ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013ലെ മാന്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉള്‍പ്പെട്ടിരുന്നു.

1984ല്‍ കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം, 1994ല്‍ ജ്ഞാനപീഠം, 1995ല്‍ മാസ്തി പുരസ്‌കാരം തുടങ്ങിയവ നേടി. 1998ല്‍ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. അദ്ദേഹത്തിന്റെ സംസ്‌കാരം, അവസ്ഥ, ഭാരതീപുരം, കാമരൂപി, ദിവ്യം, ഭവം, മൗനി തുടങ്ങിയ കൃതികള്‍ ഡി സി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014 ഓഗസ്റ്റ് 22ന് അദ്ദേഹം അന്തരിച്ചു.

Comments are closed.