DCBOOKS
Malayalam News Literature Website

നടിയെ ആക്രമിച്ച കേസ്; കുറ്റപത്രത്തിന്റെ പരിശോധന ഇന്ന്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് നല്‍കിയ അനുബന്ധ കുറ്റപത്രത്തിന്റെ പരിശോധന ഇന്ന് നടക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പരിശോധന. നടപടിക്രമങ്ങള്‍ക്ക് ശേഷം കുറ്റപ്പത്രത്തിന്റെപകര്‍പ്പ് പ്രതികള്‍ക്ക് കൈമാറും. ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നതിന് അക്കമിട്ട് തെളിവുകള്‍ നിരത്തുന്നതാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം. ഗൂഢാലോചനയില്‍ ദിലീപിന് നേരിട്ട പങ്കുള്ളതായി പറയുന്ന കുറ്റപ്പത്രത്തിന്റെ ഔദ്യോഗിക പരിശോധനയാകും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുക. 650 പേജുള്ള കുറ്റപത്രം,1452 അനുബന്ധ രേഖകള്‍,ശാസ്ത്രീയ രേഖകള്‍ ഉള്‍പ്പടെ ഗൂഡാലോചന തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും,പരിശോധനാ രേഖകളുമാണ് ഇതിലുള്ളത്.

സിനിമാ മേഖലയില്‍ നിന്ന് മഞ്ജു വാര്യരും കാവ്യ മാധവനും അടക്കം 50 സാക്ഷികളുണ്ട്. ആകെമൊത്തം 355 സാക്ഷികള്‍. ഇതില്‍ 33 പേരുടെ രഹസ്യമൊഴികളുമുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കും. നിലവില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും അന്വേഷണ സംഘത്തിനും പുറമെ മുഖ്യമന്ത്രിക്കുംഎജിയുടെ ഓഫീസിലും കേസിന്റെ പബ്ലിക് പ്രോസിക്യൂട്ടറായ സുരേശന്റെ പക്കലുമാണ് കുറ്റപത്രത്തിന്റെ പകര്‍പ്പുള്ളത്.

കാവ്യാ മാധവനുമായുണ്ടായിരുന്ന അവിഹിതബന്ധം മഞ്ജുവാര്യരെ അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് നടിയെ ആക്രമിക്കാന്‍ 1.5 കോടി രൂപക്ക് ദിലീപ് ക്വട്ടേഷന്‍ കൊടുത്തതെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. നഗ്‌നദൃശ്യങ്ങള്‍ വഴി നടിയുടെ വിവാഹജീവതം തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരുലക്ഷത്തിപതിനായിരം രൂപ രണ്ടു തവണയായി തൃശൂരില്‍വെച്ച് കൈമാറിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Comments are closed.