DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഈ ആഴ്ച ( 2017 ഒക്ടോബര്‍ 1 മുതല്‍ 7 വരെ )

അശ്വതി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പദവി ഉയര്‍ച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. പെട്ടെന്നുള്ള കോപം നിമിത്തം പരുഷമായി സംസാരിക്കും. വാര്‍ധക്യം ചെന്നവരോടും പിതാവിനോടും സ്‌നേഹമായിരിക്കും. മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരകൃപയാല്‍ നിഷ്പ്രയാസം സാധ്യമാകും. ക്ഷേത്രദര്‍ശനം, തീര്‍ഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. ജീവിതത്തില്‍ ഗൗരവമായ സ്ഥാനപ്രാപ്തി പ്രതീക്ഷിക്കാം.

ഭരണി
സ്വന്തമായി കോണ്‍ട്രാക്റ്റ്, തൊഴില്‍ മറ്റും ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കണ്ടെത്തും. ബന്ധുമിത്രാദികളില്‍ നിന്നും അപ്രതീക്ഷിതമായ എതിര്‍പ്പുകളെ തരണം ചെയ്യേണ്ടി വരും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. മാതാപിതാക്കളോടു സ്‌നേഹമായിരിക്കുകയും ആജ്ഞകള്‍ അംഗീകരിക്കുകയും ചെയ്യും. അന്യരാല്‍ പ്രശംസിക്കത്തക്കവണ്ണം മഹത്വങ്ങള്‍ ഉണ്ടാകും.

കാര്‍ത്തിക
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ സമയമാണ്. നിശ്ചിതയിച്ചുറപ്പിച്ച കാര്യങ്ങള്‍ക്ക് വ്യതിചലനം വന്നുചേരും. ബാങ്കില്‍ ലോണിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭ്യമാകും. കുടുംബപരമായ സംരംഭത്തില്‍ നിന്നും പി•ാറി സ്വന്തം വ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും. ജീവിതത്തില്‍ ഒരു വലിയ മുന്നേറ്റവും കൈവരാന്‍ ഇടയുണ്ട്. കംപ്യൂട്ടര്‍ സെന്ററുകള്‍, കമ്പ്യൂട്ടര്‍ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ കസ്റ്റമര്‍മാര്‍ കൂടും.

രോഹിണി
അരി മുതലായ ധാന്യങ്ങള്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാം. മാതാവിനും ഭാര്യയ്ക്കും പലവിധ ന•കള്‍ ഉണ്ടാകും. ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സന്ദര്‍ഭമാകുന്നു. ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. ജോലിരംഗത്ത് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് മുതലായ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കു മികച്ച വരുമാനം ലഭ്യമാകും.

മകയിരം
പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കുമെങ്കിലും അല്‍പം അലസതയുണ്ടാകും. ഏത് മേഖലയിലായാലും ആ മേഖലയില്‍ വിജയം കണ്ടെത്തും. മക്കള്‍ക്ക് നല്ല രീതിയിലുള്ള വിവാഹാന്വേഷണങ്ങള്‍ വന്നുചേരും. കുടുംബാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സമയമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. ജോലികാര്യങ്ങളില്‍ മെല്ലെപ്പോക്ക് അനുഭവപ്പെടും.

തിരുവാതിര
പരുഷവചനങ്ങള്‍ സംസാരിക്കും. വ്യാപാര വ്യവസായ മേഖലകളില്‍ അഭിവൃദ്ധിയുണ്ടാകും. ഭാര്യയാലും പിതാവിനാലും മാനസിക വിഷമതകള്‍ ഉണ്ടാകും. കുടുംബത്തില്‍ നിന്നു മാറി താമസിക്കാന്‍ ഉചിതമായ അവസരമാണ്. സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ ലഭിക്കാവുന്നതാണ്. സത്യസന്ധമായ പ്രവൃത്തിയാല്‍ അന്യരെ ആകര്‍ഷിക്കും.

പുണര്‍തം
സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കും. പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോട്ടു കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. പരുഷമായി സംസാരിക്കുകയാല്‍ അയല്‍വാസികള്‍ക്ക് അപ്രിയം ഉണ്ടാകും. വ്യാപാരവ്യവസായ മേഖലകള്‍ പുഷ്ടിപ്പെടുന്നതാണ്. ഇന്റര്‍വ്യൂ കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കിട്ടും.

പൂയം
ശത്രുക്കളാല്‍ മാനസികവൈഷമ്യം വരാനിടയുണ്ട്. ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. കഴിവുകള്‍ ശ്രദ്ധാര്‍പൂര്‍വം ഉപയോഗിക്കുന്നത് വലിയ ഉയര്‍ച്ച ലഭിക്കുന്നതിന് കാരണമാകുന്നതാണ്. പിതാവുമായി സ്‌നേഹമായും കാര്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. അന്യരോടു സ്‌നേഹത്തോടെ പ്രവര്‍ത്തിക്കും. ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

ആയില്യം
സഹോദരങ്ങളാല്‍ തനിക്കും തന്നാല്‍ സഹോദരനും ഗുണാനുഭവം ലഭ്യമാകും. സാമര്‍ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ പ്രവൃത്തികളും ചെയ്തു തീര്‍ക്കും. ജീവിതപ്രതിസന്ധികളെ അനായാസേന തരണം ചെയ്യും. കുടുംബത്തില്‍ നിന്നു പിരിയാനുള്ള സന്ദര്‍ഭം കാണുന്നു. അറിവ് വര്‍ധിക്കും എന്നാല്‍ മനസ്സില്‍ ദൂഷ്യചിന്തയുണ്ടാകും. സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും.

മകം
വാക്ചാതുര്യത്താല്‍ അയല്‍വാസികളെ ആകര്‍ഷിക്കും. സത്യസന്ധമായ പ്രവൃത്തിയാല്‍ അയല്‍വാസികള്‍ക്കു പ്രിയപ്പെട്ടവരാകും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്കു തടസ്സം നേരിടാവുന്നതാണ്. വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. സ്വര്‍ണ്ണക്കട, വെള്ളിക്കട എന്നിവയില്‍ വ്യാപാരം വര്‍ധിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാകും. ധനഐശ്വര്യത്തിന്റെയും കാര്യസാധ്യതയുടെയും അവസരമാണ്.

പൂരം
ആത്മാര്‍ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. വലിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കും. നയപരവും സ്‌നേഹവുമായ പ്രവൃത്തിയാല്‍ ബന്ധുക്കളെ ആകര്‍ഷിക്കും. എഞ്ചിനീയറിങ് സംബന്ധമായി പഠനം നടത്തുന്നവര്‍ക്ക് ഉയര്‍ന്ന കമ്പനികളില്‍ കാമ്പസ് ഇന്റര്‍വ്യൂ വഴി ജോലി ലഭ്യമാകും. ബിസിനസ് രംഗത്ത് സഹോദരങ്ങള്‍ പരസ്പരം സ്‌നേഹവും ഐക്യവും പ്രകടിപ്പിക്കും. പിതൃഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ അവസരമാണ്.

ഉത്രം
പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമായി വരും. അന്യര്‍ക്കായി പരിശ്രമിക്കുമെങ്കിലും അത്യാവശ്യത്തിന് സഹായിക്കാന്‍ കഴിയാതെ വരും. ഒന്നിലധികം മേഖലകളില്‍ വരുമാനം വരാനിടയുണ്ട്. വ്യാപാര സംബന്ധമായ ജോലിക്ക് പരിശ്രമിക്കാവുന്നതാണ്. കാര്യങ്ങള്‍ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യും. സ്ഥലം മാറി താമസിക്കാന്‍ അനുകൂലമായ അവസരമാണ്.

അത്തം
സഹോദരികള്‍ക്ക് പലവിധ ന•കള്‍ ഉണ്ടാകുമെങ്കിലും സഹോദരങ്ങള്‍ക്ക് സമയം നന്നല്ല. ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മേലധികാരികളുടെ അപ്രീതിക്ക് സാധ്യത കാണുന്നു. പല വിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. മാധുര്യവും വശ്യതയും ആയ സംസാരത്താല്‍ ഏവരേയും ആകര്‍ഷിക്കും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ സമീപിക്കും. മാതാവിനും ഭാര്യയ്ക്കും അനുകൂലമായ സമയമാണ്.

ചിത്തിര
ധനാഭിവൃദ്ധിക്കും പുത്രലബ്ധിക്കുമുള്ള അവസരമായി കാണുന്നു. സുഹൃത്തുക്കള്‍ മുഖേന അപകീര്‍ത്തിക്കും ധനനഷ്ടത്തിനും സാദ്ധ്യത. ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ബിസിനസുകാര്‍ക്ക് അധികലാഭം ലഭ്യമാകും. സഹോദരങ്ങളുടെ പിണക്കം മാറി വരും. പുതിയ തൊഴില്‍ മേഖലയിലേയ്ക്ക് മാറാന്‍ സാധിക്കും. വാക്ചാതുര്യവും അറിവും വര്‍ധിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കാന്‍ കഠിനപ്രയത്‌നം ആവശ്യമാണ്.

ചോതി
കാര്യങ്ങളെ നിറവേറ്റുന്നതില്‍ സാമര്‍ഥ്യവും കഴിവും ഉണ്ടായിരിക്കും. കുടുംബത്തില്‍നിന്നും പിരിയാനുള്ള സാധ്യത കാണുന്നു. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. ഉന്നത പദവി ചിലര്‍ക്ക് ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.

വിശാഖം
സ്ത്രീ സൗഹൃദബന്ധത്താല്‍ പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാകും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ വളരെ വേഗം നിവൃത്തിയിലെത്തും. ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. മരുമക്കളോടു സ്‌നേഹവും പ്രിയവുമുള്ളവരായിരിക്കും. പലവിധ മേഖലകളില്‍ പുരോഗമനത്തിന്റെ അവസരമാണ്. നിലം, വസ്തുക്കള്‍ എന്നിവയില്‍ നിന്ന് ആദായം ലഭിക്കും. സഹോദരങ്ങള്‍ പരസ്പരം ഐക്യവും സഹകരണവും പ്രകടിപ്പിക്കും.

അനിഴം
വശ്യതയാര്‍ന്ന സംസാരത്താല്‍ എല്ലാവര്‍ക്കും പ്രിയമുള്ളവരായിരിക്കും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. നേരായ മാര്‍ഗത്തിലൂടെ മനസ്സ് സഞ്ചരിക്കും. വാഹനം, വസ്തുക്കള്‍ എന്നിവ വ്യാപാരം ചെയ്യുന്നവര്‍ക്ക് അധികലാഭം ലഭ്യമാകും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. ഉയര്‍ന്ന തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവര്‍ക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു.

തൃക്കേട്ട
പുനര്‍വിവാഹത്തിന് അന്വേഷിക്കുന്നവര്‍ക്ക് നടക്കാനുള്ള സാധ്യത കാണുന്നു. കുടുംബാഭിവൃദ്ധിയുണ്ടാകുകയും കുടുംബക്കാരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ചെറുകിട വ്യവസായികള്‍ക്ക് അധികലാഭം ലഭ്യമാകും. സന്താനങ്ങളാല്‍ മാനസിക സന്തോഷം ഉണ്ടാകും. സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കും.

മൂലം
ധര്‍മഗുണം ഉണ്ടായിരിക്കുമെങ്കിലും പ്രവര്‍ത്തിക്കുന്ന കാര്യങ്ങളില്‍ തരക്കുറവ് അനുഭവപ്പെടും. വ്യാപാര വ്യവസായമേഖലയില്‍ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാകും. ചിലര്‍ക്കായി ത്യാഗമനസ്‌കതയോടു കൂടി പ്രവര്‍ത്തിക്കും. സഹോദരങ്ങളാല്‍ മാനസികദുഃഖം വരാനിടയുണ്ട്. സന്താനങ്ങള്‍ക്ക് ഉദ്യോഗത്തിനും വിവാഹത്തിനും പരിശ്രമിക്കാം. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും.

പൂരാടം
വ്യാപാര വ്യവസായ മേഖലകളില്‍ അല്‍പം ധനനഷ്ടം വരാനിടയുണ്ട്. മധുരമായി സംസാരിക്കുമെങ്കിലും സത്യസന്ധത കുറവായിരിക്കും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. പൊതു സ്ഥാപനങ്ങളുടെ അധ്യക്ഷത വഹിക്കാനുള്ള സന്ദര്‍ഭം കാണുന്നു. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

ഉത്രാടം
സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധികലാഭം ലഭ്യമാകും. സല്‍ക്കര്‍മങ്ങള്‍ക്കായി ധനം ചെലവഴിക്കുന്നതായിരിക്കും. അന്യര്‍ക്കായി പരിശ്രമിക്കുന്നത് മൂലം തനിക്കും ഉപകാരം ലഭ്യമാകും. നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസില്‍ തീരുമാനങ്ങള്‍ കൈകൊള്ളുക. സുഹൃത്തുക്കളാല്‍ പലവിധ നഷ്ടങ്ങള്‍ വരാനിടയുണ്ട്. കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മനഃപ്രയാസമുണ്ടാക്കും.

തിരുവോണം
വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അല്‍പം തടസ്സം വരാനിടയുണ്ട്. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യസത്തിന് സാദ്ധ്യത. മുന്‍കോപം കാരണം ഒന്നിലും ഒരു ഉറച്ചതീരുമാനം എടുക്കാന്‍ കഴിയാതെവരും. ചുറുചുറുക്കോടെ എല്ലാ ജോലികളും ചെയ്തുതീര്‍ക്കും. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിട വരും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകും.

അവിട്ടം
യന്ത്രശാലകള്‍ക്ക് അധികലാഭം ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കും. വെല്‍ഡിങ് പോലെ ലോഹങ്ങളാല്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം കൈവരിക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തണം. ഭൂമിസംബന്ധമായി ക്രയ വിക്രയത്തിന് ശ്രമിക്കുന്നുവര്‍ക്ക് തടസം നേരിടും.

ചതയം
ഒരു സംഘത്തിന്റെ അധ്യക്ഷത വഹിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് മുതലായ തൊഴില്‍ ചെയ്യുന്നവര്‍ക്കു മികച്ച ലാഭം പ്രതീക്ഷിക്കാം. അതിര്‍ത്തി തര്‍ക്കം സംബന്ധമായി അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. മധ്യസ്ഥത വഹിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. ജോലികള്‍ യഥാസമയത്തു ചെയ്തു തീര്‍ക്കാന്‍ കഴിയും.

പൂരുരുട്ടാതി
ബന്ധുക്കളുമായി ഐക്യം കുറയുന്നതാണ്. വ്യാപാര കാര്‍ഷിക മേഖലകള്‍ പുഷ്ടിപ്പെടും. സ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ സന്ദര്‍ഭമാകുന്നു. സുഖമായ ജീവിതസൗകര്യങ്ങള്‍ ലഭ്യമാകും. തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ബാധ്യതകള്‍ ഉണ്ടാകുന്നതാണ്. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ധൈര്യത്തോടെയും സാമര്‍ഥ്യത്തോടെയും എല്ലാകാര്യങ്ങളും ചെയ്തു തീര്‍ക്കും.

ഉത്രട്ടാതി
വലിയ പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് ചെയ്തു തീര്‍ക്കും. പുണ്യക്ഷേത്രദര്‍ശനം, തീര്‍ഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. മക്കള്‍ മുന്‍കോപവും തന്നിഷ്ടവും പ്രവര്‍ത്തിക്കുന്നത് മുഖേന മനഃക്ലേശത്തിനിടയാക്കും. ഒന്നിലധികം മേഖലയില്‍ നിന്നു വരുമാനം പ്രതീക്ഷിക്കാം. ഭാര്യയുടെ ഹിതാനുസരണം പ്രവര്‍ത്തിക്കുന്നതാണ്. നൃത്തസംഗീതക്ലാസുകള്‍ നടത്തുന്നവര്‍ക്ക് ധാരാളം വിദ്യാര്‍ഥികളെ ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു.

രേവതി
പിതാവിനാല്‍ മാനസികവൈഷമ്യം ഉണ്ടാകും. ധൈര്യവും സാമര്‍ത്ഥ്യവുമായി എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കും. നയപരവും മധുരവുമായ സംസാരത്താല്‍ അന്യരെ ആകര്‍ഷിക്കും. ദമ്പതികള്‍ പരസ്പരവിശ്വാസത്തോടും അഭിപ്രായം ആരാഞ്ഞു പ്രവര്‍ത്തിക്കും. അല്‍പം നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്‌നിക്കും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. പിതാവിന് അസുഖങ്ങള്‍ വരാനിടയുണ്ട്. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.

 

Comments are closed.