DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഈ ആഴ്ച( ഒക്ടോബര്‍ 08 മുതല്‍ 14 വരെ)

അശ്വതി
സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതു മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിപ്രായ ഭിന്നത മൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. സമൂഹത്തില്‍ കീര്‍ത്തി ഉണ്ടാകും. അംഗീകാരം ലഭിക്കും നല്ല വാര്‍ത്തകള്‍ കേള്‍ക്കും അലച്ചില്‍ ഉണ്ടാകാം. പുതിയ വസ്ത്രാഭരണാദികള്‍ ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാന്‍ ശ്രമിക്കും.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ധനസഹായം ഉണ്ടാകും. പരീക്ഷകളില്‍ വിജയിക്കും. പ്രവര്‍ത്തന മേഖലകളില്‍ ചെറിയാന്‍ തടസ്സങ്ങള്‍ ഉണ്ടാകാം. ശത്രുക്കള്‍ മൂലമുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ കുറയും. യാത്രകള്‍ പ്രയാസകരം ആകാതിരിക്കാന്‍ പ്രത്യേകം മുന്‍ കരുതല്‍ അത്യാവശ്യമാണ്. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാര്‍ത്തിക
അംഗീകാരങ്ങള്‍ ലഭിക്കും. നമ്മുടെ തയ്യാറെടുപ്പുകള്‍ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കും. പൊതുജനങ്ങളില്‍നിന്ന് അംഗീകാരം ലഭിക്കും. സ്ത്രീകളില്‍ നിന്നു ആദരവ് ഉണ്ടാകും. ശത്രുക്കള്‍ മൂലം ചതവ് പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ കാര്യങ്ങളെ പറ്റി ചിന്തിച്ചു മനസ്സ് വ്യാകുലപ്പെടും. പരീക്ഷകളിലെ വിജയവും, ജോലി സ്ഥലത്തെ നല്ലപേര് എന്നിവ കാണുന്നു.

രോഹിണി
ദൂരദേശ യാത്രകള്‍ക്ക് സാധ്യത കാണുന്നു. യാത്രക്ക് വേണ്ട പണം കടം വാങ്ങാന്‍ സാധ്യതയുണ്ട്. ചിലവുകള്‍ വര്‍ദ്ധിക്കും. വിവാഹം പോലുള്ള കാര്യങ്ങളില്‍ തടസ്സം നേരിട്ടേക്കാം. ചിന്താകുഴപ്പം ഉണ്ടായാല്‍ മുതിര്‍ന്നവരുടെ സഹായം തേടുന്നത് നന്നായിരിക്കും. അമിതഭയം ദേഷ്യം എന്നിവ ഉണ്ടാകാം. ഈ നക്ഷത്രക്കാര്‍ ഈ വാരം വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉത്തമമാണ് അതു വഴി നേട്ടം കിട്ടിയേക്കും.

മകയിരം
സ്ത്രീ സുഖം ഉണ്ടാകും. പുതിയ വസ്ത്രാഭരണാദികള്‍ വാങ്ങും. നല്ല സുഹൃത്തുക്കളുമായി വിനോദ യാത്രകള്‍ നടത്താന്‍ സാധിക്കും. ഐടി മേഖലകളിലുള്ളവര്‍ക്ക് തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കും. സോഷ്യല്‍ മേഖലകളിലെ സുഹൃദ് വലയങ്ങളില്‍ നിന്ന് ചതവ് പറ്റാതെ ശ്രദ്ധിക്കണം. ശത്രുക്കള്‍ മൂലം ഉണ്ടാകുന്ന തടസ്സങ്ങള്‍ കുറയും

തിരുവാതിര
ബന്ധുജനങ്ങള്‍ മൂലം ചില തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വാഹനങ്ങള്‍ അപകടത്തില്‍ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. അപവാദങ്ങള്‍ കേള്‍ക്കാന്‍ ഇടവരാതെ കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ടുപോകേണ്ടത് ആവശ്യമാണ്. പലകാര്യങ്ങളിലും സുഹൃത്തുക്കള്‍ വിയോജിപ്പ് പ്രകടിപ്പിക്കും. പെട്ടെന്നുള്ള വികാരപ്രകടനം ദോഷം ചെയ്യും.

പുണര്‍തം
നേത്ര രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ചതിയില്‍ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ സ്ഥാനമാനങ്ങള്‍ക്കായി നമ്മുടെ പേര് നിര്‍ദ്ദേശിക്കപ്പെടാന്‍ സാധ്യത കാണുന്നു. പുതിയ പദ്ധതികള്‍ നടപ്പാക്കാനുള്ള മാനസിക ശേഷി കുറയും മനസ്സിലുദിക്കുന്ന ആശയങ്ങള്‍ക്ക് തുടക്കത്തില്‍ ഒരുപാട് തടസ്സങ്ങള്‍ ഉള്ളതായി തോന്നാമെങ്കിലും, മനുഷിക ചിന്തയോട് കൂടി ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും വിജയത്തിലേക്ക് വരും.

പൂയം
പണം ഒഴുകിയെത്തും, സ്വര്‍ണ്ണം വാങ്ങുവാനും സാധ്യത. നമ്മള്‍ ആഗ്രഹിച്ചിരുന്നതും എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും ലഭിക്കില്ല എന്ന് വിചാരിച്ചതുമായ സുഹൃത്തുക്കളെ ലഭിക്കും. കുടുംബത്തിലും സുഹൃത്തുക്കളുടെ ഇടയിലും സമാധാന അന്തരീക്ഷം ഉണ്ടാകും. സഹോദരങ്ങള്‍ മൂലം ചില കുടുംബ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്ന ചിന്ത മനസ്സിനെ അലട്ടും അല്പം വൈകിയെങ്കിലും ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിയും.

ആയില്യം
ആരോഗ്യ കാര്യങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകും പ്രണയിതാക്കള്‍ അകന്നുനില്‍ക്കും മുതിര്‍ന്നവര്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കും. യാത്രാ തടസ്സം ഉണ്ടാകാന്‍ സാധ്യത കാണുന്നു ശാരീരിക സുഖം അനുഭവിക്കാന്‍ കഴിയും. പുതിയ വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ ആഡംബരവസ്തുക്കള്‍ എന്നിവലഭിക്കും. ഇഷ്ടഭക്ഷണം യോഗം ജീവിതത്തിലേക്കും കുടുംബത്തിലേക്കും വേണ്ടതായ വിവിധ കാര്യങ്ങള്‍ മനസ്സില്‍ ആലോചിച്ച് ഉറപ്പിക്കും.

മകം
ലോണുകള്‍ ലഭിക്കും. പുതിയ തൊഴില്‍ സാഹചര്യങ്ങള്‍ ഉണ്ടാകും. സൈനിക പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയും സ്ഥാനക്കയറ്റം ലഭിക്കും. കേസ് വഴക്കുകളില്‍ പെട്ടുപോയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അനുകൂലമല്ലാത്ത വിധികള്‍ വരാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയകള്‍ വഴി ചതിക്കപ്പെടാന്‍ സാധ്യത കാണുന്നുണ്ട്. ശത്രുക്കളുടെമേല്‍ വിജയം കൈവരിക്കും ഉപരിപഠന മേഘലകളില്‍ വിജയം.

പൂരം
അല്ലാത്തപക്ഷം മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റുകള്‍ നമ്മുടെ പേരില്‍ ആരോപിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. വീട്ടില്‍ നിന്നും അകന്ന് നില്‍ക്കാന്‍ സാധ്യത കാണുന്നുണ്ട്. യാത്രകള്‍ ആവശ്യമായിവരും. ചിലവുകള്‍ വര്‍ദ്ധിക്കും. ശത്രുക്കളെ ജയിക്കും. കേസ് വഴക്കുകളില്‍ വിജയമുണ്ടാകും. വിവാഹാദി കാര്യങ്ങളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് ഉത്തമ പങ്കാളികളെ ലഭിക്കും.

ഉത്രം
ഏതൊരു കാര്യത്തിനും ഈശ്വര കടാക്ഷം ഉണ്ടാകും. സര്‍ക്കാറില്‍ നിന്നുള്ള കോണ്‍ട്രാക്ടുകള്‍ ലഭിക്കും. സംസാര പിശക് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദൂരദേശ യാത്രകള്‍ അനുകൂലമായി വരും. വിദേശ തൊഴില്‍ ലഭിക്കാന്‍ സാധ്യത കാണുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ തടസ്സം നേരിടാം. വിവിധ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും.

അത്തം
കീഴ് ജീവനക്കാരില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ഉണ്ടാകും വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉന്നത തൊഴിലിലേക്ക് മാറുവാനും ചെയ്യുന്ന തൊഴില്‍ ഉയര്‍ന്ന സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും സാധ്യത കാണുന്നുണ്ട്. ഭയം വര്‍ദ്ധിക്കും വിവിധ തരത്തിലുള്ള കാര്യങ്ങളെ പറ്റി ചിന്തിച്ച് മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകാം. ശത്രുക്കളില്‍ നിന്നും ഭയം ഉണ്ടാകും.

ചിത്തിര
കാര്യനേട്ടം സന്തോഷം അംഗീകാരം എന്നിവ കാണുന്നുണ്ട്. പ്രഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍. തടസ്സങ്ങള്‍ ഉണ്ടാകാതെയും വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാതെയും പ്രത്യേകം ശ്രദ്ധിക്കണം. മാനസിക ബലം ഉണ്ടാകും. ഉദ്യോഗസംബന്ധമായ ഉത്തമ സമയമാണ് ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. ഉത്തമ സുഹൃത്തുക്കളില്‍ നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കാം.

ചോതി
സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. തൊഴില്‍മേഖലയില്‍ മേന്മ കാണുന്നു. ചെയ്യാത്ത തെറ്റിന് പഴി കേള്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ കാര്യങ്ങളിലും അമിതശ്രദ്ധ ഈ ആഴ്ച ആവശ്യമാണ്. യാത്രാക്ലേശം അനുഭവപ്പെടാം. സാധനങ്ങള്‍ മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന നീക്കങ്ങള്‍ക്ക് മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്.

വിശാഖം
തൊഴില്‍ തേടിയുള്ള യാത്രകള്‍ ഫലപ്രദമാകും. കിട്ടാനുള്ള പണം തിരികെ ലഭിക്കും. കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കങ്ങള്‍ സാധ്യത കൂടുതലാണ്. ഉത്സാഹപൂര്‍വം കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കും. ബുദ്ധിപരമായ നീക്കങ്ങള്‍ വിജയിക്കും. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. ഈശ്വരാധീനം വരുത്തേണ്ടത് സര്‍വ്വകാര്യ വിജയത്തിനും അത്യാവശ്യമാണ്. അല്പസമയം പ്രാര്‍ത്ഥനകള്‍ക്കായി മാറ്റി വയ്ക്കുന്നത് ഗുണം ചെയ്യും.

അനിഴം
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറി വരാന്‍ അല്പം കൂടെ സമയമെടുക്കും. ശത്രുക്കള്‍ ബുദ്ധിമുട്ടുണ്ടാക്കും. സഹോദരങ്ങളില്‍ നിന്ന് ഗുണം ലഭിക്കില്ല. കുടുംബത്തില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യത കാണുന്നുണ്ട്. പഠനകാര്യങ്ങളില്‍ അലസത ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്നവരുടെ സഹായസഹകരണങ്ങള്‍ ഉണ്ടാകും. ഉത്സാഹപൂര്‍വം പ്രവര്‍ത്തിക്കും.

തൃക്കേട്ട
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം ഉണ്ടാകും. ശത്രുക്കളെ ജയിക്കും. കാര്യലാഭം ധനനേട്ടം എന്നിവ കാണുന്നുണ്ട്. ഊഹക്കച്ചവടങ്ങളില്‍ നഷ്ട സാധ്യത കാണുന്നു. സ്ത്രീകളുമായി വാക്ക് തര്‍ക്കങ്ങള്‍ പാടില്ല. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ അത്യാവശ്യമാണ് ഉന്നതസ്ഥാനങ്ങള്‍ ലഭിക്കും. ദാമ്പത്യ സൗഖ്യം ഐശ്വര്യം ഈശ്വരാധീനം എന്നിവ കാണുന്നുണ്ട്.

മൂലം
കൂടുതല്‍ പണം മുടക്കി ബിസിനസ്സുകള്‍ പുതുതായി ചെയ്യാന്‍ ശ്രമിക്കുന്നത് നഷ്ട സാധ്യതയ്ക്ക് ഇടവരുത്തും. സര്‍ക്കാര്‍ തൊഴില്‍ വേണ്ടി ശ്രമിക്കുന്നത് സര്‍ക്കാര്‍ കോണ്‍ട്രാക്ടുകള്‍ എടുത്ത് ചെയ്യുന്നതും വിജയസാധ്യത കാണാവുന്നതാണ്. സര്‍വീസ് മേഖലയുമായി ബന്ധപ്പെട്ട പണിയെടുക്കുന്നവര്‍ ഡോക്ടര്‍മാര്‍ മെഡിസിന്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പഠന മേഖലയിലും കര്‍മ്മ മേഖലയിലും ഉയര്‍ച്ചയും അനുഭവപ്പെടും.

പൂരാടം
കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട കലഹത്തിന് സാധ്യത കാണുന്നു. ഉന്നത നേതൃസ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ പ്രവര്‍ത്തകരുടെ അഭിപ്രായം ഭിന്നത മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കും. പലകാര്യങ്ങളിലും ആദ്യ സാമ്പത്തിക നഷ്ടം ഉണ്ടാകും. വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ ഇടവരും. വിദേശ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല കാലഘട്ടമാണ്.

ഉത്രാടം
ഇറങ്ങുന്ന കാര്യങ്ങളിലെല്ലാം ആദ്യം ഒരു തടസ്സം ഉണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ വാക്‌സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. കേസ് വഴക്കുകളില്‍ വിജയിക്കും ധന നേട്ടമുണ്ടാക്കാനുള്ള പുതിയ ആശയങ്ങളെ പറ്റിചിന്തിക്കും ചിലവുകള്‍ വര്‍ദ്ധിക്കും. പുതിയ വിവാഹ ആലോചനകള്‍ വരും. വ്യത്യസ്ത ജാതി മത വിഭാഗങ്ങളില്‍ പെട്ടവരും വ്യത്യസ്ത ദേശങ്ങളില്‍ ഉള്ളവരുമായ സ്ത്രീജനങ്ങളോട് ഇഷ്ടം തോന്നും.

തിരുവോണം
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പൊതുവേ പ്രവര്‍ത്തനമാന്ദ്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അലസത ഉണ്ടാകാം ധനപരമായ കാര്യങ്ങളില്‍ തടസ്സമുണ്ടാകാം സ്ഥാനക്കയറ്റം ലഭിക്കും സന്താനഗുണം ശത്രുക്ഷയം എന്നിവ കാണുന്നുണ്ട്. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. പൊതുവേ എല്ലാ കാര്യങ്ങളിലും സംശയം ജനിക്കും. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും.

അവിട്ടം
പലകാര്യങ്ങളിലും മുന്‍വിധിയോടുകൂടി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. തര്‍ക്കവിഷയങ്ങളില്‍ ഏര്‍പ്പെടും. സഹോദരഗുണം ഉണ്ടാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കും. പൊതുവേ എല്ലാ കാര്യങ്ങളും സുഗമമായി നടക്കുന്നില്ല എന്ന തോന്നല്‍ മനസ്സിലുണ്ടാകും. പണം കടം കൊടുക്കരുത്. സ്ത്രീകള്‍ മൂലം വഞ്ചിക്കപ്പെടാനും പണാപഹരണം ഉണ്ടാകാനും സാധ്യതയുണ്ട്.

ചതയം
പുതിയ വീട് വാങ്ങണം എന്നുള്ള ആഗ്രഹം തോന്നും. കുടുംബാംഗങ്ങളുമായി സന്തോഷകരമായ ആ യാത്രകള്‍ക്ക് പുറപ്പെടും. വീട്ടുകാരുടെ അനുകൂല നിലപാട് മൂലം മാനസിക സന്തോഷം അനുഭവപ്പെടും. ആരോഗ്യനില തൃപ്തികരമായിരിക്കുകയില്ല വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല നിലപാട് ഉണ്ടാകും.

പൂരുട്ടാതി
സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസ്സം അനുഭവപ്പെടും. അധ്വാനിക്കുന്ന അനുസരിച്ചുള്ള പ്രതിഫലം ലഭിച്ചു എന്നു വരില്ല. പ്രവര്‍ത്തനമികവ് ഉപരിപഠനവും ആയിട്ടുള്ള ബുദ്ധിമുട്ടുകള്‍ മാറിവരും. പ്രൊഫഷണല്‍ കോഴ്‌സ് തലത്തിലേക്കുള്ള തടസ്സങ്ങള്‍ മാറി പഠിക്കുവാന്‍ വേണ്ടിയിട്ടുള്ള തുക ലോണായി ലഭിക്കുവാന്‍ സാധ്യതയുണ്ട്. ദൂരദേശത്ത് പഠിക്കുവാന്‍ വേണ്ടി പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും.

ഉത്രട്ടാതി
സാമ്പത്തിക സഹായം ഉണ്ടാകും. സോഷ്യല്‍ മീഡിയ വഴി പുതിയ സുഹൃത്തുക്കളെ പരിചയപ്പെടും. മനസ്സിന് പൂര്‍ണതൃപ്തി എന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കര്‍മ്മമേഖലകളില്‍ പൊതുവേ അലസത കാണുന്നുണ്ട്. മെഡിസിന്‍ അടക്കമുള്ള പഠന മേഖലകളില്‍ അഡ്മിഷന് സാധ്യത തെളിയും.

രേവതി
പുതിയ സുഹൃത്തുക്കളുമായി കൂടുതല്‍ സൗഹൃദ സംഭാഷണങ്ങള്‍ക്ക് അവസരം ലഭിക്കും. മുതിര്‍ന്ന ജനങ്ങളുടെ വിശ്വാസം ഉണ്ടാക്കാന്‍ ശ്രമിക്കണം, ഇല്ലാത്തപക്ഷം അവരില്‍നിന്ന് തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സര്‍വ്വ കാര്യങ്ങളും സാധിക്കുന്നതിന് ഈശ്വരാധീനം അത്യാവശ്യമാണ് ചിലവുകള്‍ വര്‍ദ്ധിക്കും.

 

Comments are closed.