DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ..?( ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 04 വരെ)

അശ്വതി: ദാമ്പത്യ സമാധാനവും മനഃസന്തോഷവും അനുഭവപ്പെടും. മാതൃഗുണം പ്രതീക്ഷിക്കാം ആരോഗ്യപരമായി പലവിധ വിഷമതകള്‍ ഉണ്ടാകും.സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മം നടക്കും. ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യ ലബ്ധി. കേസുകളില്‍ വിജയം.

ഭരണി: ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കര്‍മ്മ രംഗത്ത്പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകുമെങ്കിലും സ്ഥാനചലനം ഉണ്ടാകാതെ സൂക്ഷിക്കണം. ദാമ്പത്യജീവിതത്തില്‍ സ്വസ്ഥതയുണ്ടാകും. കഫരോഗാദികള്‍ക്കും കണ്ഠത്തിന് മുകളിലോട്ടുള്ള അസുഖങ്ങള്‍ക്കും സാദ്ധ്യത. യാത്രകളിലൂടെ ഗുണമുണ്ടാകും.

കാര്‍ത്തിക: വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയം ആരോഗ്യപരമായി നല്ലകാലമല്ല. മാതൃഗുണംപ്രതീക്ഷിക്കാം. ഇടവരാശിക്കാര്‍ക്ക് അനുകൂല സമയം. പിതൃഗുണം ലഭിക്കും. വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും.ജീവിതത്തില്‍ ഉയര്‍ച്ച. പൂര്‍വിക സ്വത്ത് ലഭിക്കും. മക്കളുമായി കലഹമുണ്ടാകാതെ സൂക്ഷിക്കണം.

രോഹിണി: ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും, ധനലാഭം പ്രതീക്ഷിക്കാം. മനഃസമാധാനക്കുറവ് അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഗൃഹത്തില്‍ ബന്ധുജനസമാഗമം. ഉപരിപഠനത്തിന് അനുയോജ്യമായ സമയം. പുരസ്കാരങ്ങള്‍ ലഭിക്കാന്‍ സാദ്ധ്യത.

മകയീരം: ഇടവരാശിക്കാര്‍ക്ക് ഗൃഹവാഹന ഗുണം ലഭിക്കും. മാതാവിന് ക്ലേശം അനുഭവപ്പെടും, കഫരോഗാദികള്‍ അനുഭവപ്പെടും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മക്കളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അകന്നു നിന്നിരുന്ന ബന്ധുജനങ്ങളുമായി സമാഗമം. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

തിരുവാതിര: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. മാതാവില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും മനഃസമാധാനവും. മകളുടെ ഉപരിപഠനത്തില്‍ തീരുമാനമാകും. അപ്രതീക്ഷിതമായി ഭാഗ്യാനുഭവം. ശാസ്താവിന് നീരാജനം നടത്തുക.

പുണര്‍തം: ഗൃഹവാഹനഗുണം ഉണ്ടാകും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും. സഹോദരാദിഗുണം ലഭിക്കും. കര്‍മ്മ സംബന്ധമായി നേട്ടങ്ങള്‍ ഉണ്ടാകും. പ്രതീക്ഷയോടെ കാത്തിരുന്ന ചില ഉദ്യോഗാവസരങ്ങള്‍ നഷ്ടപ്പെടാന്‍ സാദ്ധ്യത. ഏറെ നാളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന കേസുകളില്‍ അനുകൂലമായി തീര്‍പ്പുണ്ടാകും. ശനിയന്ത്രം ധരിക്കുന്നത് നല്ലതാണ്.

പൂയം: തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കും, സന്താനങ്ങളുമായി രമ്യതയിലെത്തും. മാതൃഗുണം ലഭിക്കും. ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കര്‍മ്മരംഗത്ത് നേട്ടം. പുരസ്&്വംിഷ;കാരങ്ങള്‍ ലഭിച്ചേക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വീഴ്ച വരാതെ സൂക്ഷിക്കണം.

ആയില്യം: ശത്രു ജയത്തിന് സാദ്ധ്യത. സാമ്പത്തിക ക്ലേശം അനുഭവപ്പെടുമെങ്കിലും അവസാന നിമിഷം പരിഹരിക്കും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ദാമ്പത്യത്തില്‍ അസ്വസ്ഥതകള്‍. വിവാഹക്കാര്യത്തില്‍ തീരുമാനമാകും. വിദ്യാവിജയമുണ്ടാകും. തൊഴിലില്‍ നേട്ടം. സഹോദരങ്ങള്‍ സഹായിക്കും.

മകം: കര്‍മ്മരംഗത്ത് ഉയര്‍ച്ച ഉണ്ടാകും. ഭാര്യയുമായി യോജിച്ച് തര്‍ക്കവിഷയങ്ങളില്‍ തീരുമാനമെടുക്കും. സഹോദര ഗുണം ഉണ്ടാകും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. ധനനഷ്ടം വരാതെ സൂക്ഷിക്കണം. ശത്രുദോഷമുണ്ടാകാതെ സൂക്ഷിക്കണം. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും.

പൂരം: പിതൃഗുണം ലഭിക്കും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. നേതൃഗുണമുണ്ടാകും. ആരോഗ്യം മെച്ചപ്പെടുമെങ്കിലും ചില അസ്വസ്ഥതകള്‍ക്ക് സാദ്ധ്യതയുണ്ട്. മാതൃസ്വത്ത് ലഭിക്കും. കര്‍മ്മഗുണം പ്രതീക്ഷിക്കാം. വിവാഹതടസമുണ്ടാകും. ആറ്റുകാല്‍ ഭഗവതിക്ക് കലശാഭിഷേകം നടത്തുക. സഹോദരങ്ങളില്‍ നിന്നും അപ്രതീക്ഷിതമായ സഹായമുണ്ടാകും.

ഉത്രം: ആരോഗ്യപരമായി അനുകൂലസമയം. വാഹന സംബന്ധമായി നേട്ടങ്ങള്‍ ഉണ്ടാകും. ഗൃഹസൗഖ്യം അനുഭവപ്പെടും. മാതാവിന് രോഗാരിഷ്ടതകള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതിയുണ്ടാകും. മകന് ഉന്നതവിജയമുണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രവര്‍ത്തന മികവിന് അഭിനന്ദനങ്ങള്‍ ലഭിക്കും.

അത്തം: വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ഔദ്യോഗികമായ മേന്‍മ അനുഭവപ്പെടും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം ശോഭനമായിരിക്കും. കേസുകളില്‍ വിജയം. അപ്രതീക്ഷിത ഭാഗ്യലബ്ധി. ഏറെക്കാലമായി കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന ദമ്പതികളെ തേടി ശുഭവാര്‍ത്തയെത്തും.

ചിത്തിര: മാതാവിന് ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, മനഃസന്തോഷം ലഭിക്കും, സന്താനങ്ങളാല്‍ കലഹത്തിനു സാദ്ധ്യത. ജീവിതത്തില്‍ പുരോഗതി ദൃശ്യമാകും. സുഹൃത്തുക്കളെ സഹായിക്കുമെങ്കിലും ആ പ്രവൃത്തി വ്യക്തിപരമായ ജീവിതത്തില്‍ തിരിച്ചടിക്കും. ആരോഗ്യത്തില്‍ നേരിയ പുരോഗതി.

ചോതി: വൃശ്ചികരാശിക്കാര്‍ക്ക് അനുകൂലം. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. മനഃസമാധാനക്കുറവ് അനുഭവപ്പെടും . വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും, ഉദരരോഗം ഉണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം. വര്‍ഷങ്ങള്‍ക്കുശേഷം സുഹൃത്തിനെ കണ്ടുമുട്ടും. ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകാത്തതില്‍ ദുഃഖം അനുഭവപ്പെടും.

വിശാഖം: തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഉദരരോഗം വര്‍ദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. മാതാവിനുള്ള അസുഖം വല്ലാതെ പ്രയാസപ്പെടുത്തും. ഏകാന്തത ചിലപ്പോഴെങ്കിലും മനസിനെ അലട്ടും. ദൂരയാത്രകള്‍ പോകും.

അനിഴം: സംസാരത്തില്‍ നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്. ഏറെക്കാലമായി തുടരുന്ന പിതാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകും. ഗൃഹത്തില്‍ മംഗളകര്‍മ്മം നടക്കും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. ബിസിനസുകാര്‍ക്ക് നേട്ടം. സാമ്പത്തിക നേട്ടത്തിനു സാദ്ധ്യത.

തൃക്കേട്ട: ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. കര്‍മ്മഗുണം ഉണ്ടാകും. സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത. വ്യാപാര, വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ച്ച. ജീവിതത്തില്‍ ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പുരോഗതി. സുഹൃത്തുക്കളുമൊത്ത് ദൂരയാത്ര നടത്തും. ഏറെക്കാലമായി അകന്നു കഴിയുന്ന ബന്ധുക്കളെ കാണും.

മൂലം: പിതൃഗുണം ലഭിക്കും. കര്‍മ്മപുഷ്ടിക്കു തടസ്സങ്ങള്‍ നേരിടും. ഗൃഹത്തില്‍ അസ്വസ്ഥതകളുണ്ടാകും. ദാമ്പത്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ശത്രു ജയത്തിന് സാദ്ധ്യത. പരീക്ഷാദികളില്‍ വിജയ സാദ്ധ്യതയുണ്ട്.

പൂരാടം: സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. സഹോദരങ്ങള്‍ തമ്മില്‍ യോജിപ്പിലെത്തും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

ഉത്രാടം: സാമ്പത്തിക ഗുണം ഉണ്ടാകും,.ഉദ്ദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും, ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. മാതൃ ഗുണം ഉണ്ടാകും. പിതൃ സമ്പത്ത് അനുഭവയോഗത്തില്‍ വന്നു ചേരും. നൂതന ഗൃഹലാഭത്തിന് സാദ്ധ്യത. ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും.ശത്രുക്കള്‍ വര്‍ദ്ധിക്കും. കഫരോഗത്തിന് സാദ്ധ്യതയുണ്ട്. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

തിരുവോണം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും ദാമ്പത്യ സ്വസ്ഥത അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. വിനോദങ്ങളില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ആരോഗ്യപരമായി നല്ലകാലമല്ല. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

അവിട്ടം: പിതൃഗുണം ലഭിക്കും. അലര്‍ജി സംബന്ധമായ രോഗങ്ങള്‍. വരും, സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. ഹനുമാന് നാരങ്ങ, വെറ്റില മാല ചാര്‍ത്തുക. സഹോദരങ്ങള്‍ തമ്മില്‍ യോജിപ്പിലെത്തും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.എല്ലാ കാര്യത്തിലും ഉത്സാഹവും സാമര്‍ത്ഥ്യവും ഉണ്ടാകും.

ചതയം: പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സംതൃപ്ത മായിരിക്കും. സഹോദര ഗുണം പ്രതീക്ഷിക്കാം. നരസിംഹമൂര്‍ത്തിക്ക് പാനകം നിവേദിക്കുക, മഹാസുദര്‍ശന യന്ത്രം ധരിക്കുക. സന്താനങ്ങളാല്‍ മനഃസന്തോഷം വര്‍ദ്ധിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യത. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം.

പൂരുരുട്ടാതി: മാതൃഗുണം ഉണ്ടാകും. കര്‍മ്മ സംബന്ധമായി ക്ലേശത്തിനു സാദ്ധ്യത, ദമ്പതികള്‍ തമ്മില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മം നടക്കും. കേസുകളില്‍ വിജയമുണ്ടാകും. ജീവിതത്തില്‍ പുരോഗതിയുണ്ടാകും.

ഉത്രട്ടാതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനഗുണം പ്രതീക്ഷിക്കാം. പിതൃഗുണം ലഭിക്കും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കണം. തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും.

രേവതി: മംഗളകാര്യങ്ങളില്‍ പങ്കെടുക്കും,ഔഷധ സേവ ആവശ്യമായി വരും. ദാമ്പത്യസുഖം പ്രതീക്ഷിക്കാം. പിതൃസ്വത്ത് ലഭിക്കും. മനസ്സിന് സന്തോഷം ലഭിക്കും. അസാമാന്യമായ കര്‍മ്മകുശലത പ്രകടമാക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. സഹോദരാദി സുഖക്കുറവ് ഉണ്ടാകും.

 

Comments are closed.