DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഈ ആഴ്ച( 2017നവംബര്‍ 12 മുതല്‍ 18 വരെ)

അശ്വതി
ബന്ധുഗുണം, തൊഴില്‍ സ്ഥിരത, സര്‍ക്കാര്‍ സഹായം എന്നിവ ലഭിക്കും. പുതിയ സുഹൃദ് ബന്ധങ്ങള്‍ ഗുണം ചെയ്യും. വിദ്യാവിജയം നേടും. ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സത്‌പേര് നിലനിര്‍ത്താന്‍ കഴിയും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.

ഭരണി
പണമിടപാടുകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. ദൂരദേശ യാത്രയും അലച്ചിലും വന്നുചേരും. ശത്രുക്കള്‍ വര്‍ധിക്കും. ബന്ധുവിരഹം മൂലം മനഃക്ലേശത്തിനു ഇടവരും. തസ്‌കരശല്യം സൂക്ഷിക്കണം.

കാര്‍ത്തിക
കര്‍മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാവിജയം നേടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും.

രോഹിണി
പ്രവൃത്തി മേഖലയില്‍ മന്ദതയും തടസവും ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് മേലധികാരികളുടെ നീരസത്തിന് ഇടവരും. അപ്രതീക്ഷിത യാത്രകള്‍ വന്നുചേരും. മനഃക്ലേശം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല.

മകയിരം
പൊതുപ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. അന്യാധീനപ്പെട്ട സ്വത്തുക്കള്‍ തിരികെ നേടും. കോടതി വ്യവഹാരത്തില്‍ അനുകൂല വിധി ഉണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് തീരുമാനമാകും. പുതിയ സുഹൃദബന്ധങ്ങള്‍ ഗുണം ചെയ്യും.

തിരുവാതിര
കര്‍മരംഗത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ ചതി സൂക്ഷിക്കണം. സ്ത്രീകള്‍ മൂലം കലഹത്തിന് ഇടവരും. ബന്ധുവിരഹത്തിനു സാധ്യത. തര്‍ക്കങ്ങള്‍ കലഹങ്ങളായി മാറും. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നഷ്ടം വന്നുചേരും.

പുണര്‍തം
കാര്യതടസം മാറിക്കിട്ടും. സത്കര്‍മങ്ങള്‍ ഫലിക്കും. മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജീവിതപങ്കാളി മുഖാന്തരം നേട്ടങ്ങള്‍ ഉണ്ടാകും. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് അംഗീകാരം ലഭിക്കും.

പൂയം
ധനാഗമമാര്‍ഗങ്ങള്‍ക്ക് തടസമുണ്ടാകും. വിദേശയാത്രയ്ക്ക് കാലതാമസം നേരിടും. ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറും അയല്‍ക്കാരുമായി തര്‍ക്കങ്ങള്‍ വന്നുചേരും. അപകടങ്ങളില്‍ ഒടിവ്, ചതവ് എന്നിവയ്ക്ക് ഇടയുണ്ട്. മേലധികാരികളുടെ ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും.

ആയില്യം
കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും സത്കീര്‍ത്തി ബഹുമാനം ലഭിക്കും. തൊഴില്‍ സ്ഥിരത നേടും. ഭൂമി ഇടപാടിലും വാഹന ഇടപാടിലും നേട്ടങ്ങള്‍ ഉണ്ടാകും. കിട്ടാക്കടം തിരികെ ലഭിക്കും.

മകം
തര്‍ക്കങ്ങളില്‍ പ്രതികൂല തീരുമാനങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ബന്ധുക്കളുമായി കലഹിക്കും. പ്രതീക്ഷകള്‍ അസ്ഥാനത്താകും. എടുത്ത തീരുമാനങ്ങള്‍ മാറ്റേണ്ടിവരും.

പൂരം
മത്സരങ്ങളില്‍ വിജയിക്കും. കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരും. മേലധികാരികളുടെ പ്രശംസ നേടും. ഔദ്യോഗിക രംഗത്ത് പുതിയ അധികാര സ്ഥാനങ്ങള്‍ ലഭിക്കും. ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും. സന്താനഗുണം ഉണ്ടാകും.

ഉത്രം
ധനവരവ് ഉണ്ടാകുമെങ്കിലും ചെലവ് വര്‍ധിക്കും. ദുര്‍ജന സംസര്‍ഗം മൂലം നഷ്ടവും മാനഹാനിയും ഉണ്ടാകും. വിദ്യാതടസം നേരിടും. ബന്ധുദുരിതത്തിന് സാധ്യത. യാത്രയില്‍ ധനനഷ്ടം ഉണ്ടാകും. കുടുംബ സ്വസ്ഥത കുറയും.ബന്ധുഗുണം, തൊഴില്‍ സ്ഥിരത, സര്‍ക്കാര്‍ സഹായം എന്നിവ ലഭിക്കും.

അത്തം
പുതിയ സുഹൃദ് ബന്ധങ്ങള്‍ ഗുണം ചെയ്യും. വിദ്യാവിജയം നേടും. ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സത്‌പേര് നിലനിര്‍ത്താന്‍ കഴിയും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. പണമിടപാടുകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. ദൂരദേശ യാത്രയും അലച്ചിലും വന്നുചേരും.

ചിത്തിര
കാര്യങ്ങള്‍ വലിയ പ്രതിസന്ധിയില്ലാത മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. ആരോഗ്യപരമായ പ്രശ്‌നങ്ങളില്‍ നിന്നു മോചനം ലഭിക്കും. ശരീരസുഖം അനുഭവപ്പെടും. ജോലിരംഗത്തു കൂടുതല്‍ സ്ഥാനം ലഭിക്കും. കുടുംബാംഗങ്ങളില്‍ നിന്നു വേണ്ടത്ര സ്‌നേഹവും സഹകരണവും ഉണ്ടാകും.

ചോതി
ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാര്‍ഥനകള്‍ ആവശ്യമാണ്. ജോലിസ്ഥലത്തെ തടസ്സങ്ങളെയെല്ലാം മറികടന്ന് ഉയര്‍ന്ന സ്ഥാനത്തെത്താന്‍ സാധിക്കും. പൊതുവേ ഗുണഫലങ്ങളാണ് എല്ലാ രംഗത്തും അനുഭവപ്പെടുക. ശരീരസുഖം വീണ്ടെടുക്കാന്‍ സാധിക്കും.

വിശാഖം
സാമ്പത്തികനഷ്ടം കുറെയൊക്കെ നികത്തിയെടുക്കാന്‍ കഴിയും. ജോലിരംഗത്തു പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളില്‍ നിന്നുള്ള സ്‌നേഹവും സഹകരണവും മനസ്സിനു കരുത്തു പകരാന്‍ സഹായിക്കും. പ്രവര്‍ത്തനരംഗത്ത് ഇടപെടുന്ന കാര്യങ്ങളിലെല്ലാം കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയും.

അനിഴം
ജോലിയില്‍ പുതിയ സ്ഥാനലബ്ധിയുണ്ടാകും. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും. കണ്ടകശ്ശനി തുടരുന്നതിനാല്‍ ജോലികാര്യങ്ങളില്‍ ചെറിയ തോതില്‍ തടസ്സങ്ങള്‍ അനുഭവപ്പെടും. എങ്കിലും കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. കൂടുതല്‍ യാത്ര വേണ്ടിവരും.

തൃക്കേട്ട
സാമ്പത്തികകാര്യങ്ങളില്‍ കൂടുതല്‍ അച്ചടക്കം പാലിക്കണം. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. വ്യാഴം അനുകൂലഭാവത്തില്‍ അല്ലാത്തതിനാല്‍ ചില ദിവസങ്ങളില്‍ വേണ്ടത്ര ദൈവാനുഗ്രഹം കിട്ടുന്നില്ലെന്നു തോന്നും. ജോലിയില്‍ മന്ദത അനുഭവപ്പെടുന്നതു പോലെയും തോന്നും.

മൂലം
കുടുംബകാര്യങ്ങളില്‍ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും.

പൂരാടം
ഏതു കാര്യത്തിനിറങ്ങിയാലും ദൈവാനുഗ്രഹം അനുഭവപ്പെടും. പ്രതിസന്ധിയൊന്നും ഉണ്ടാകില്ല. ജോലിരംഗത്തും കുടുംബത്തിലും വിചാരിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കഴിയും. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും.

ഉത്രാടം
പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കഴിയും. ജോലിരംഗത്തെ തടസ്സങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കും. ആഴ്ചയുടെ ആദ്യത്തെ ദിവസം മനസ്സിനു സ്വസ്ഥത കുറയും. എങ്കിലും തിങ്കളാഴ്ചയ്ക്കു ശേഷം നല്ല ഫലങ്ങള്‍ ആണ് അനുഭവപ്പെടുക. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും.

തിരുവോണം
തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഴിയും. പ്രതിസന്ധികളിലൊന്നും പെടാതെ മുന്നോട്ടു പോകാനും സാധിക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചന്ദ്രന്‍ പ്രതികൂലഭാവത്തില്‍ വരുന്നതിനാല്‍ മനസ്സിന്റെ സ്വസ്ഥത കുറയും.

അവിട്ടം
ശരീരസുഖം കുറയും. ചൊവ്വാഴ്ച മുതല്‍ മനസ്സിന്റെ സ്വസ്ഥത വീണ്ടെടുക്കാന്‍ കഴിയും. ജോലിരംഗത്ത് ഈയാഴ്ച നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ജോലികാര്യങ്ങളിലെ തടസ്സങ്ങളെല്ലാം മാറും. സാമ്പത്തികരംഗത്തും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താനും സാധിക്കും.

ചതയം
ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കഴിഞ്ഞയാഴ്ചത്തേതിനെക്കാള്‍ നല്ല അനുഭവങ്ങള്‍ തന്നെ പ്രതീക്ഷിക്കാം. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടും. ജോലികാര്യങ്ങള്‍ക്കായി കൂടുതല്‍ യാത്ര വേണ്ടിവരും.

പൂരുട്ടാതി
സാമ്പത്തികകാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. മനസ്സിനു സ്വസ്ഥതയും സംതൃപ്തിയും ഉണ്ടാകും. പുതിയ വാഹനമോ ഗൃഹോപകരണങ്ങളോ വാങ്ങാന്‍ കഴിയും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മനസ്സിന്റെ സ്വസ്ഥത കുറയും.

ഉത്രട്ടാതി
കാര്യങ്ങള്‍ക്കു ചെറിയ തോതില്‍ തടസ്സം അനുഭവപ്പെടും. എങ്കിലും ദൈവാനുഗ്രഹത്താല്‍ ജോലിരംഗത്തു പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനു സാധ്യത. വിചാരിച്ച കാര്യങ്ങള്‍ നടക്കും. പുതിയ സൗഹൃദബന്ധങ്ങള്‍ ആരംഭിക്കാന്‍ കഴിയുകയും ചെയ്യും.

രേവതി
ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. വ്യാഴം കേന്ദ്രഭാവത്തില്‍ ആയതിനാല്‍ ദൈവാനുഗ്രഹത്താല്‍ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാന്‍ സാധിക്കും. ജോലിരംഗത്തും കുടുംബത്തിലും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. സാമ്പത്തികബാധ്യതകളില്‍ കുറെയൊക്കെ തീര്‍ക്കാന്‍ സാധിക്കും.

Comments are closed.