DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഈ ആഴ്ച( ഓഗസ്റ്റ്‌ 13 മുതല്‍ 19 വരെ)

astrology

അശ്വതി
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകും. ഗ്രഹാവസ്ഥകള്‍ പൊതുവേ നിങ്ങള്‍ക്ക് അനുകൂലമാണ്. തൊഴില്‍രംഗത്ത് പുരോഗതി കൈവരിക്കും. ഏതുകാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ പരീക്ഷണങ്ങള്‍ക്ക് തയാറാകും. പ്രവര്‍ത്തനമേഖലയില്‍ നിന്ന് നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ സമയമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗതി നേടുന്നതിനു കഴിയും.

ഭരണി
വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ അസുലഭമായ ചില നേട്ടങ്ങള്‍ കൈവരിക്കുന്നതിന് കഴിയുന്നതാണ്. നിങ്ങളുടെ സൂര്യരാശിമണ്ഡലത്തില്‍ വളരെ അപൂര്‍വമായ വിശേഷയോഗങ്ങള്‍ തെളിയുന്ന കാലഘട്ടമാണിത്. ജീവിതത്തില്‍ തികച്ചും വഴിത്തിരിവാകാവുന്ന ചില സംഭവങ്ങള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായേക്കും. മുന്‍കൂട്ടി തീരുമാനിച്ചെടുത്ത കാര്യങ്ങള്‍ നടക്കാതെ വരും.

കാര്‍ത്തിക
അപ്രതീക്ഷിതമായ ചില പരിവര്‍ത്തനങ്ങള്‍ നിങ്ങളെത്തേടിയെത്താം. കര്‍മരംഗത്ത് ഗുണകരമല്ലാത്ത അനുഭവങ്ങള്‍ ഉണ്ടാകാം. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ അനുഭവപ്പെടും. പല കാര്യങ്ങളിലും പരാജയസാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂലകാലമണ്. സ്ത്രീകള്‍ക്ക് അഭീഷ്ടസിദ്ധി കൈവരും.

രോഹിണി
നിങ്ങളുടെ സൂര്യരാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗമാണ് കാണുന്നത്. ഇത് പലവിധ വിഷമങ്ങള്‍ക്കും ഇടയാക്കിയേക്കും. വിദേശത്തു ജോലിചെയ്യുന്നവര്‍ അതീവജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. ഏതു കാര്യത്തിലും പരമാവധി ശ്രദ്ധപുലര്‍ത്തുക. അപ്രതീക്ഷിതമായി ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകും. കര്‍മരംഗത്ത് അസ്വസ്ഥകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് പരാജയസാധ്യത കാണുന്നു

മകയിരം
ഏതുകാര്യത്തിലും ശ്രദ്ധ കൂടുതലുണ്ടായിരിക്കേണ്ട സമയമാണ്. പുതിയ കര്‍മമേഖലയിലേക്ക് പ്രവേശിക്കുന്നതാണ്. നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. സ്ത്രീകള്‍ക്ക് അഭീഷ്ടസിദ്ധി കൈവരും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഗൃഹനിര്‍മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു തുടങ്ങുന്നതിനു സാധിക്കും. വിദേശത്ത് കഴിയുന്നവര്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനു കഴിയും.

തിരുവാതിര
പുതിയ ഗൃഹോപകരണങ്ങള്‍, വാഹനം ഇവയൊക്കെ കൈവരിക്കുവാന്‍ സാധിക്കുന്ന സമയമാണ് ഇത്. ഉദ്ദേശിക്കുന്ന രീതിയില്‍ ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും. തൊഴില്‍ രംഗത്ത് വളരെ നേട്ടങ്ങള്‍ കൈവരിക്കും. നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതിലൂടെ അധികമായ വരുമാനം നേടിയെടുക്കുവാന്‍ സാധിക്കും. ഏതു കാര്യത്തിലും വളരെ ശ്രദ്ധപൂര്‍വം മുമ്പോട്ടു നീങ്ങുക. നിങ്ങളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവിനു കാരണമായേക്കാവുന്നഒരു പുതിയ സൗഹൃദമോ ആത്മബന്ധമോ ഇക്കാലം ഉടലെടുത്തേക്കാം.

പുണര്‍തം
സ്വന്തം കഴിവുകള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ സാധിച്ചാല്‍ വളരെ ഉയരങ്ങളിലെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സര്‍വകാര്യവിജയത്തിനും അഭീഷ്ടപ്രാപ്തിക്കുമായി ഒരു ജയദുര്‍ഗാപൂജ നടത്തുന്നത് ഉത്തമം. നിങ്ങളുടെ രാശിവീഥിയില്‍ ഗ്രഹനക്ഷത്രാദികള്‍ പൊതുവേ അനുകൂലഭാവത്തില്‍ നിലകൊള്ളുന്ന കാലഘട്ടമാണിത്. തൊഴില്‍ രംഗത്ത് വളരെ നേട്ടങ്ങള്‍ കൈവരിക്കും. പുതിയ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ ശ്രമിക്കും. ഇതുവഴി വളരെ നേട്ടങ്ങള്‍ കൈവരിക്കും.

പൂയം
വിദ്യാര്‍ത്ഥികള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മുന്നേറും. നിങ്ങളുടെ വ്യക്തിത്വത്തില്‍ വളരെ അപൂര്‍വമായ കഴിവുകള്‍ ലയിച്ചു ചേര്‍ത്തിരിക്കുന്നതായി ഗ്രഹസ്ഥിതിയില്‍ കാണുന്നു. ഇത് ശരിയായി വിനിയോഗിക്കുന്നതായാല്‍ സര്‍വൈശ്വര്യസമൃദ്ധി ഫലമാകുന്നു. അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഗൃഹനിര്‍മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു തുടങ്ങുന്നതിനു സാധിക്കും. അവിചാരിത തടസങ്ങള്‍ പലതുമുണ്ടാകും.

ആയില്യം
കര്‍മരംഗത്ത് പ്രതികൂലമായി പല കാര്യങ്ങളും ഉണ്ടാകും. വിദ്യാര്‍ത്ഥികളുടെ പഠനം മന്ദഗതിയിലായിത്തീരും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനു കഴിയും. പക്ഷേ, വളരെ ശ്രദ്ധാപൂര്‍വം നീങ്ങിയില്ലെങ്കില്‍ പല പ്രയാസങ്ങളും ഉണ്ടാകാനിടയുണ്ട്. നാളുകളായി ചിന്തിക്കുന്ന ചില ലക്ഷ്യങ്ങള്‍ സാധിച്ചേക്കും. പൊതുവെ അനുകൂലമായ സമയമാണ്. പുതിയ കര്‍മമേഖലയില്‍ പ്രവേശിക്കും.

മകം
ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു തുടങ്ങുന്നതിനു കഴിയും. എല്ലാ കാര്യങ്ങളിലും കാര്യശേഷിയോടെ പ്രവര്‍ത്തിച്ചു ലക്ഷ്യം നേടും. കര്‍മരംഗത്ത് ചില പ്രതിസന്ധികളുണ്ടാകുമെങ്കിലും തരണം ചെയ്യുന്നതിനു സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്കു കാലം അനുകൂലമായിരിക്കും. ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗതി നേടുന്നതിനു കഴിയും. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും.

പൂരം
പൊതുവെ ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ സംരംഭങ്ങളില്‍ പ്രവര്‍ത്തനം നടത്തും. പൂര്‍വ്വിക സ്വത്തുക്കള്‍ കൈവശം വന്നുചേരും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിച്ചു താമസം തുടങ്ങും. കൂടുതല്‍ വിസ്തൃതവും സൗകര്യങ്ങളോടുകൂടിയതുമായ പുതിയ ഫ്‌ളാറ്റു വാങ്ങുന്നതിനു കഴിയും. വിദേശത്തുകഴിയുന്നവര്‍ക്ക് അസുലഭമായ ചില നേട്ടങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ഗാര്‍ഹികമായ സന്തുഷ്ടി നിലനില്‍ക്കും.

ഉത്രം
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സഫലമായിത്തീരും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളിലൂടെ വളരെ നേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ജാഗ്രത ആവശ്യമാണ്. തൊഴില്‍രംഗത്ത് കൂടുതല്‍ പരിശ്രമത്തിലൂടെ നേട്ടങ്ങള്‍ കൈവരിക്കും. വിദേശത്തു ജോലിചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങളും ഉയര്‍ച്ചയുമുണ്ടാകും. നിങ്ങളുടെയുള്ളില്‍ അസാധാരണമായ പല കഴിവുകളും ലയിച്ചു ചേര്‍ന്നിട്ടുണ്ട്. ഇത് ശരിയായി വിനിയോഗിക്കുന്നതിനു സാധിച്ചാല്‍ വളരെ സമൃദ്ധി കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.

അത്തം
വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗതി നേടുവാന്‍ സാധിക്കും. കര്‍മമേഖലയിന്ന പുതിയ പരീക്ഷണങ്ങള്‍ക്ക് തയാറാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനവും ഉയര്‍ച്ചയും ലഭിക്കും. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. പുതിയ വാഹനം നേടും. കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതാണ്. അന്യദേശത്ത് കഴിയുന്നവര്‍ക്ക് അവിചാരിത നേട്ടങ്ങള്‍ പലതുംവന്നുചേരും. അപ്രതീക്ഷിത സന്തോഷങ്ങള്‍ പലതുമുണ്ടാകും.

ചിത്തിര
കുടുംബജീവിതം കൂടുതല്‍ ആഹ്ലാദകരമാകും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഉയര്‍ന്ന വിജയം ലഭിക്കുന്നതാണ്. കര്‍മരംഗത്ത് മാറ്റങ്ങള്‍ കാണുന്നു. പുതിയ വ്യാപാരസംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തും. കുടുംബസമേതം ഉണ്ടാസയാത്രകള്‍ നടത്തും. അന്യദേശത്തു കഴിയുന്നവര്‍ പല കാര്യങ്ങളിലും വളരെ ജാഗ്രതയോടെ ചെയ്യേന്നതാണ്. ചില കാര്യങ്ങളില്‍ അകാരണമായ തടസ്സങ്ങള്‍ പലതു ംഉണ്ടാകും.

ചോതി
ജീവിതത്തില്‍ വലിയ മാറ്റത്തിന്റെ ഘട്ടമാകുന്നു. മികച്ച സാമൂഹിക ബന്ധങ്ങളും ഉത്തമസൗഹൃദങ്ങളും നേട്ടങ്ങള്‍ ലഭിക്കുന്നതിനു കാരണമാകും. തീര്‍ത്ഥാടനങ്ങള്‍ നടത്തും. ഗൃഹനിര്‍മ്മാണത്തിനു ശ്രമിക്കുന്നവര്‍ക്ക് ഉടനെ അതു സാധിക്കുന്നതാണ്. അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്നത് കഴിവതും ഒഴിവാക്കേന്നതാണ്. തികച്ചും ആഹ്ലാദകരവും ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ക്കു കാരണമാകുനതുമായ പുതിയ സൗഹൃദമോ ആത്മബന്ധമോ ഉടലെടുക്കും.

വിശാഖം
പൊതുരംഗത്ത് പ്രവര്‍ത്തിക്കാനിടവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും. ജന്മശ്ശനി ദോഷക്കാലമാണ്. ആരോഗ്യസ്ഥിതി മോശമായിരിക്കും. ആരോഗ്യസംക്ഷണത്തിനായി ശസ്ത്രക്രിയ മൂലം അധികച്ചെലവുകള്‍ വേണ്ടിവന്നേക്കാം. സാമ്പത്തിക സ്ഥിതി തൃപ്തികരമായിരിക്കുകയില്‍. സാമ്പത്തിക ബാദ്ധ്യതകള്‍ പെട്ടെന്ന് തീര്‍ക്കേണ്ടതായി വരും.

അനിഴം
ബന്ധുജനങ്ങള്‍ക്ക് അരിഷ്ടതകള്‍ കൂടിവരും. അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകാം. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുജനങ്ങളുടെ വേര്‍പാടില്‍ ദുഃഖിക്കാനിടവരും. കുടുംബത്തില്‍ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും. പൊതുരംഗത്ത് പ്രവര്‍ത്തിക്കാനിടവരും. വാഹന സംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വിഷമിക്കും. മുടങ്ങിക്കിടണ്ടിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും.

തൃക്കേട്ട
ആരോഗ്യസ്ഥിതി മോശമായിരിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കുകയില്ല. കുടുംബത്തില്‍ കലഹാന്തരീക്ഷം നിലനില്‍ക്കും. സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ പറ്റിയ സമയമണ്. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സുഹൃത്തുക്കളുടെ വേര്‍പാടുമൂലം ദുഃഖിക്കാനിടയാകും. ഹൃദയ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ട അവസ്ഥ സംജാതമാകും. സന്താനങ്ങള്‍മൂലം മനഃസ്വസ്ഥത കുറയും. വിവാഹാലോചനകള്‍ നടന്നു കിട്ടാനിടയാകും.

മൂലം
വാക്കുപാലിക്കാന്‍ സാധിക്കാത്തതുമൂലമുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കും. സഹോദരന് ദുരിതങ്ങള്‍ കൂടിവരും. വിലപ്പെട്ട പ്രമാണങ്ങള്‍ നഷ്ടപ്പെടാനിടയാകും. സന്താനങ്ങള്‍ക്ക് തൊഴില്‍ സംബന്ധമായ ദുരിതങ്ങള്‍ കൂടിവരും. ദാമ്പത്യഭംഗത്തിനിടവരാവുന്ന അവസരങ്ങള്‍ ഉണ്ടാകും. പിതൃസ്ഥാനീയരുടെ രോഗദുരിതങ്ങള്‍ വൈഷമ്യത്തിന് കാരണമാകും. രാഷ്ട്രീയരംഗത്ത് ഉന്നതസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കും. നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കാനിടവരും. സന്താനങ്ങളുടെ വിവാഹം നടന്നു കിട്ടാനിടയാകും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും.

പൂരാടം
കുടുംബസ്വത്ത് വീതം വയ്ക്കാനിടവരും. അയല്‍ക്കാരുമായി ഭൂമി സംബന്ധമായി കലഹിക്കാനിടവരും. വാഹന സംബന്ധമായി ധനഷ്ടത്തിനിടവരും. തീര്‍ത്ഥാടനത്തിന് അവസരം ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവത്തിനടവരും. അപ്രതീക്ഷിതമായി ധനലാഭത്തിനിടവരും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സ്ഥാനഭ്രംശത്തിനിടവന്നേക്കാം. ബിസിനസ്സില്‍ ധനനഷ്ടം വരാതെ സൂക്ഷിക്കണം. നേത്രസംബന്ധമായ അസുഖങ്ങള്‍ക്കിടവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും.

ഉത്രാടം
രാഷ്ട്രീയ ഭരണരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പദവികളും സ്ഥാനമാനങ്ങളും നഷ്ടമായേക്കാം. അപ്രതീക്ഷിതമായി ആരോഗ്യസ്ഥിതി വഷളാകും. യാത്രാവേളകളില്‍ പണം നഷ്ടപ്പെടാനിടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. വിവാഹം നടന്നു കിട്ടാനിടയാകും. സ്‌നേഹിതന്മാരില്‍ നിന്നും സഹായങ്ങള്‍ കൂടുതലായി ലഭിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബജീവിതത്തില്‍ സ്വസ്ഥത കുറയും. ക്രയവിക്രയരംഗത്ത് ധനനഷ്ടം സംഭവിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.

തിരുവോണം
വിവാഹാലോചനകള്‍ക്ക് തടസ്സവും കാലതാമസവും നേരിടും. വിദേശയാത്രാ പരിശ്രമങ്ങള്‍ക്ക് താമസം നേരിടും. തൊഴില്‍ രംഗത്ത് തടസങ്ങള്‍ കൂടിവരും. പുതിയ തൊഴിയ സംരംഭങ്ങളില്‍ ഏര്‍പ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്‍. പലവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടതായി വരും.

അവിട്ടം
ശ്രേയസ്സ്‌കരമായ വിജയം കൈവരിക്കാന്‍ സാധിക്കും. സന്താനങ്ങളുടെ വിവാഹലോചനകള്‍ക്ക് തീരുമാനം ഉണ്ടാകും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. വിവാഹം വേഗം നടന്നുകിട്ടും. ദാമ്പത്യജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. വിദേശ യാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെടാനിടയാകും. പുതിയ തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെട്ട് പണച്ചെലവുകള്‍ വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കുകയും അപവാദത്തിനും ഇടയാകും.

ചതയം
പ്രതീക്ഷകള്‍ പലതും നിറവേറ്റാന്‍ സാധിക്കാതെ വരും. വിവാഹാലോചകനകള്‍ നടന്നു കിട്ടാനിടവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സവും കാലതാമസവും നേരിടും. പുതിയ വാഹനം വാങ്ങുന്നതിനവസരം ഉണ്ടാകും. സന്താനങ്ങളെക്കുറിച്ച് ചിന്തിച്ച് കൂടുതല്‍ വിഷമിക്കാനിടയാകും. തസ്‌ക്കരഭയം അനുഭവപ്പെടും. ശത്രുക്കളില്‍നിന്നുള്ള ഉപദ്രവവും ഉണ്ടാകും. സ്വജനങ്ങളുമായി കലഹിക്കാനിടവരും. തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കാനിടവരും.

പൂരുരുട്ടാതി
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ അഭിമുഖീകരിക്കേണ്ടതായിവരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. ശിരോരോഗങ്ങള്‍ക്കിടയായേക്കാം. സാമ്പത്തികസ്തിതി മെച്ചമായിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. അപ്രതീക്ഷിതമായി ധനനഷ്ടം സംഭവിക്കാം. മറ്റുള്ളവര്‍ക്ക് കൊടുത്ത് സഹായിച്ച പണം തിരിച്ചുകിട്ടാന്‍ വിഷമിക്കേണ്ടിവരും. ഭക്ഷ്യവിഷബാധ ഏല്‍ക്കാനിടയായേക്കാം. സാമ്പത്തിക കടബാധ്യതകള്‍ വര്‍ദ്ധിക്കും.

ഉത്രട്ടാതി
ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. ഉദരസംബന്ധമായ അസുഖം നിമിത്തം ശസ്ത്രക്രിയകള്‍ നടത്തേണ്ടതായി വന്നേക്കാം. സാമ്പത്തികസ്ഥിതി തൃപ്തികരമായിരിക്കും. ധനാഗമ മാര്‍ഗ്ഗങ്ങള്‍ക്ക് തടസ്സവും മാന്ദ്യവും ഉണ്ടാകാം. കുടുംബജീവിതം സന്തോഷപ്രദമായി ഭവിക്കും. പണമിടപാട് രംഗത്ത് സാമ്പത്തികനേട്ടം ഉണ്ടാകും. വാക്കുപാലിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ അംഗീകാരം ലഭിക്കാനിടവരും.

രേവതി
ആരോഗ്യസ്ഥിതി പൊതുവില്‍ തൃപ്തികരമായിരിക്കും. ബന്ധുജനങ്ങളുമായി കലഹിക്കാനിടയായേക്കാം. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ശത്രുക്കളില്‍നിന്നുള്ള ഉപദ്രവും തസ്‌ക്കരഭയവും ഉണ്ടാകാനിടയുണ്ട്. സാമ്പത്തികസ്ഥിതി മെച്ചമാകുന്നതാണ്. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബാങ്കുകളില്‍ നിന്നും നിയമ നടപടികള്‍ക്ക് വിധേയമാകാം. വാഹനസംബന്ധമായ ദുരിതങ്ങള്‍ക്കും പണച്ചെലവുകള്‍ക്കും ഇടയാകും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ കുറയും.

Comments are closed.