DCBOOKS
Malayalam News Literature Website

ഈ ആയാഴ്ച നിങ്ങള്‍ക്കെങ്ങനെ( സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 1 വരെ)

അശ്വതി: ദാമ്പത്യസമാധാനവും സന്തോഷവും അനുഭവപ്പെടും. മാതൃഗുണം പ്രതീക്ഷിക്കാം. ആരോഗ്യപരമായി പലവിധ വിഷമതകള്‍ ഉണ്ടാകും.സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. ആഢംബര വസ്തുക്കളില്‍ ഭ്രമം വര്‍ദ്ധിക്കും

ഭരണി: ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും, കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കും. കഫരോഗാദികള്‍ക്കും കണ്ഠത്തിന് മുകളിലോട്ടുള്ള അസുഖങ്ങള്‍ക്കും സാദ്ധ്യത.

കാര്‍ത്തിക: വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയം, ചിലര്‍ മനസില്‍ ഇഷ്ടപെടാത്ത രീതിയില്‍ പെരുമാറും. മിഥുനരാശിക്കാര്‍ ആരോഗ്യപരമായി ശ്രദ്ധിക്കണം. ദാമ്പത്യ ജിവിതം സന്തോഷ പ്രദമായിരിക്കും. അപ്രതീക്ഷിതമായി ധനം വന്നു ചേരാന്‍ ഇടയുണ്ട്.

രോഹിണി: ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും, ധനലാഭം പ്രതീക്ഷിക്കാം. മനഃസമാധാനക്കുറവ് അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് കര്‍മ്മരംഗത്ത് ഉയര്‍ച്ച അനുഭവപ്പെടും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മകയീരം: ഇടവരാശിക്കാര്‍ക്ക് ഗൃഹവാഹന ഗുണം ലഭിക്കും. മാതാവിന് ക്ലേശം അനുഭവപ്പെടും. കഫരോഗാദികള്‍ അനുഭവപ്പെടും. മുന്‍കോപം മുഖേന പലരുടേയും വെറുപ്പ് സമ്പാദിക്കും. പുതിയ തൊഴില്‍ ചെയ്യാനുള്ള താല്‍പര്യം വര്‍ദ്ധിക്കും,

തിരുവാതിര: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. മാതാവില്‍ നിന്നും ഗുണം ഉണ്ടാകും. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും, കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന പരിഹരിക്കും. എടുത്തുചാടി ഒന്നും പ്രവര്‍ത്തിക്കരുത്.

പുണര്‍തം: വാഹന ഗുണം ഉണ്ടാകും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും. സഹോദരാദി ഗുണം ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദര്‍ശനം, തുളസിപ്പൂവ് കൊണ്ട് അര്‍ച്ചന, വിഷ്ണു സഹസ്രനാമം ജപിക്കിന്നതും ഉത്തമമാണ്.

പൂയം: സന്താന സുഖം ഉണ്ടാകും. മാതൃ ഗുണം ലഭിക്കും. ഉദ്ദ്യോഗസ്ഥന്മാര്‍ക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യതയുണ്ട്.

ആയില്യം: സന്താനസുഖം അനുഭവപ്പെടും. ശത്രു ജയത്തിന് സാദ്ധ്യത. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ആരോഗ്യപരമായി അനുകൂലസമയം. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകളെടുക്കും.

മകം: കര്‍മ്മ രംഗത്ത് നേട്ടം ഉണ്ടാകും. സഹോദര ഗുണം ഉണ്ടാകും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. ഉദരസംബന്ധമായ.അസുഖങ്ങള്‍ അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും.

പൂരം: അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും. പിതൃഗുണം ലഭിക്കും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. മാതൃസ്വത്ത് ലഭിക്കും. യാത്രകള്‍ ആവശ്യമായി വരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.

ഉത്രം: ആരോഗ്യപരമായി അനുകൂലസമയം. വാഹന സംബന്ധമായി. നേട്ടങ്ങള്‍ ഉണ്ടാകും, ഗൃഹസൗഖ്യം അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കും. മാതാവിന് രോഗാരിഷ്ടതകള്‍ ഉണ്ടാകും. പൂര്‍വ്വിക സ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.

അത്തം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. ദാമ്പത്യ ജീവിതം ശോഭനമായിരിക്കും.

ചിത്തിര: മാതാവിന് ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. മനഃസന്തോഷം ലഭിക്കും. സന്താനങ്ങളാല്‍ കലഹത്തിനു സാദ്ധ്യത. ധനപരമായി ക്ലേശങ്ങള്‍ ഉണ്ടാകുന്നതല്ല. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനും കലഹത്തിനും സാദ്ധ്യത.

ചോതി: വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ഉദരരോഗം ഉണ്ടാകും. ജോലിസ്ഥലത്ത് ധനനഷ്ടവും മാനഹാനിയും സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്.

വിശാഖം: തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, മാതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നു ചേരും. സന്താനങ്ങളുടെ അഭിവൃദ്ധിയില്‍ മനഃസന്തോഷം വര്‍ദ്ധിക്കും.

അനിഴം: സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. പിതാവിന്റെ ആരോഗ്യനില മെച്ചമാകും. സന്താനങ്ങള്‍ മുഖേന മനസമാധാനക്കുറവ് അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു.

തൃക്കേട്ട: തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. വേണ്ടപ്പെട്ടവരുടെ സമീപനം. സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും.

മൂലം: പിതൃഗുണം ലഭിക്കും, വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, കര്‍മ്മപുഷ്ടിക്കു തടസ്സങ്ങള്‍ നേരിടും. ഗാര്‍ഹിക സുഖം കുറയും. അനാവശ്യ ചെലവുകള്‍ വന്നു ചേരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും.

പൂരാടം: പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. മാതൃ ഗുണം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. വാതരോഗങ്ങള്‍ വര്‍ദ്ധിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും. സന്താനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

ഉത്രാടം: സാമ്പത്തിക ഗുണം ഉണ്ടാകും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും, ദാമ്പത്യ ജിവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങള്‍ മുഖേന മനസന്തോഷത്തിന് സാദ്ധ്യത അപ്രതീക്ഷിതമായി ദൂരയാത്രകള്‍ ആവശ്യമായി വരും.

തിരുവോണം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും, ദാമ്പത്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

അവിട്ടം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. ദാമ്പത്യ ജിവിതം സന്തോഷ പ്രദമായിരിക്കും. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥ സംജാതമാകും. എല്ലാവരോടും നയപരമായി പെരുമാറണം.

ചതയം: പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കണം. സഹോദര ഗുണം പ്രതീക്ഷിക്കാം. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. അപകീര്‍ത്തിക്ക് സാദ്ധ്യത.

പൂരുരുട്ടാതി: കര്‍മ്മ സംബന്ധമായി ക്ലേശത്തിനു സാദ്ധ്യത, ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യത, സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ഉന്നത കുടുംബത്തില്‍ നിന്നും വിവാഹാലോചനകള്‍ വന്നെത്തും.

ഉത്രട്ടാതി: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സന്താനഗുണം പ്രതീക്ഷിക്കാം. പിതൃഗുണം ലഭിക്കും.തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം നടത്തുന്നത് ഉത്തമം.

രേവതി: മംഗളകാര്യങ്ങളില്‍ പങ്കെടുക്കും,ഔഷധ സേവ ആവശ്യമായി വരും. പിതൃസ്വത്ത് ലഭിക്കും. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കും. ശുഭദിനം വെള്ളി.

Comments are closed.