fbpx
DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ (സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ

astrology10

അശ്വതി: അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള വാരം. ഏതെങ്കിലും തരത്തിലുള്ള ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യുവാന്‍ സാധിക്കും.

ഭരണി: ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുതിര്‍ന്നവരില്‍നിന്ന് അംഗീകാരം ലഭിക്കും.

കാര്‍ത്തിക: ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഠിനശ്രമം വേണ്ടിവരും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

രോഹിണി: വിവാദപരമായ പല കാര്യങ്ങളില്‍നിന്നും മനസിന് സുഖം ലഭിക്കും. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും.

മകയിരം: മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. മറ്റുള്ളവരുമായി കലഹങ്ങള്‍ക്ക് സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. കാര്യപ്രതിബന്ധം, അനാരോഗ്യം. തൊഴില്‍രംഗത്ത് അരിഷ്ടതകള്‍.

തിരുവാതിര: അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പംകൂടി നീട്ടിവയ്ക്കുന്നതുത്തമം. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്.

പുണര്‍തം: കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിചാരിത നഷ്ടം. കുടുംബത്തിലെ മുതിര്‍ന്ന അഗത്തിനു രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു.

പൂയം: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കടം വാങ്ങേണ്ടിവരും. ഉപയോഗ്യവസ്തുക്കള്‍ മോഷണം പോകാം.

ആയില്യം: ബന്ധുക്കള്‍ നിമിത്തം നേട്ടം. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. ശാരീരികമായി അരിഷ്ടതകള്‍ നേരിടും.

മകം: വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം.

പൂരം: സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം അപകടങ്ങളില്‍നിന്നു രക്ഷനേടും. പൊതുപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി.

ഉത്രം: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടിവരും. സഞ്ചാരക്ലേശം വര്‍ധിക്കും. ഇന്‍ഷുറന്‍സ്, ചിട്ടി എന്നിവയില്‍നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ മികച്ച പ്രകടനം.

അത്തം: രോഗദുരിത ശമനം. ജീവിതപങ്കാളിയില്‍നിന്ന് ഉറച്ച പിന്തുണ. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍നിന്നു മോചനം. കുടുംബസമേതം യാത്രകള്‍ നടത്തുവാന്‍ യോഗംകാണുന്നു.
ചിത്തിര: വിവാഹമാലോചിക്കുന്നവര്‍ക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടിവരും.

ചോതി: കുടുംബസമേതം വിനോദപരിപാടികളില്‍ സംബന്ധിക്കും. സ്‌നേഹിക്കുന്നവരില്‍നിന്ന് എതിര്‍പ്പ് നേരിടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും.

വിശാഖം: ഇഷ്ടജനങ്ങള്‍ക്ക് തൊഴില്‍പരമായി മാറ്റം, അന്യദേശവാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം. വിവാഹമാലോചിക്കുന്നവര്‍ക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. നേത്രരോഗ സാധ്യത.

അനിഴം: തൊഴിലന്വേഷകര്‍ക്ക് അനുകൂല ഫലം. സഹായികളില്‍നിന്നുള്ള ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. വ്യവഹാരങ്ങളില്‍ വിജയം നേടും. മേലുദ്യോഗസ്ഥരില്‍നിന്ന് പ്രശംസ ലഭിക്കും.

തൃക്കേട്ട:ബന്ധുജന സന്ദര്‍ശനം. ഭൂമി വില്‍പനയില്‍ തീരുമാനം. ഔഷധ സേവ വേണ്ടിവരും. ഉദരരോഗ സാധ്യത. പ്രണയബന്ധങ്ങളില്‍ നേട്ടം. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും.

മൂലം: അനാവശ്യ ചിന്തകള്‍ മനസിനെ അലട്ടും. പൊതുപ്രവര്‍ത്തനത്തില്‍ തിരിച്ചടികള്‍. തലവേദന, പനി എന്നിവയ്ക്ക് സാധ്യത. ഭാഗ്യപരീക്ഷണങ്ങളില്‍ ധനനഷ്ടം, കര്‍മരംഗത്ത് എതിര്‍പ്പുകള്‍, അപവാദം കേള്‍ക്കുവാന്‍ യോഗം.

പൂരാടം: മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിന് ശമനം. സ്വഭവനം വിട്ട് ദൂരയാത്ര വേണ്ടിവരും. സുഹൃദ് സഹായം ലഭിക്കും. മാനസികമായ വിഷമതകളില്‍നിന്ന് വിടുതല്‍. തൊഴില്‍പരമായ മാറ്റങ്ങള്‍

ഉത്രാടം: തൊഴില്‍പരമായ അധിക യാത്രകള്‍. രോഗദുരിതത്തില്‍ ശമനം, പൂര്‍വിക സ്വത്തിന്റെ ലാഭം. സന്താനങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും.

തിരുവോണം: ശാരീരികവും മാനസികവുമായ വിഷമതകള്‍. സന്താനങ്ങള്‍ മൂലം വിഷമിക്കും. ബന്ധുക്കളുമായി കലഹം, സാമ്പത്തിക ക്ലേശം. സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍ എന്നിവരില്‍നിന്ന് സഹായം.

അവിട്ടം: വാഹനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. യാത്രാവേളകളില്‍ ധനനഷ്ടം. ഭവനത്തില്‍ ശാന്തത കുറയും. വിവാഹാലോചന നടത്തുന്നവര്‍ക്ക് അനുകൂല ബന്ധങ്ങള്‍ ലഭിക്കും.

ചതയം: പുതിയ വസ്ത്ര ലാഭം. പണമിടപാടുകളില്‍ നഷ്ടം. ബിസിനസില്‍ നേരിയ എതിര്‍പ്പുകള്‍. പൊതുപ്രവര്‍ത്തന വിജയം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. പണച്ചെലവ് അധികരിക്കും. ശാരീരിക ആരോഗ്യ വര്‍ധന.

പൂരൂരുട്ടാതി: ജീവിത പങ്കാളിക്ക് രോഗദുരിത സാധ്യത. തൊഴില്‍പരമായ അലച്ചില്‍. പരീക്ഷാ വിജയം. തൊഴില്‍രംഗം പുഷ്ടിപ്പെടും. പിതൃജന ദുരിതം. ബിസിനസില്‍ ധനലാഭം.

ഉത്രട്ടാതി: ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് പരുക്കിനും വാഹനത്തിന് അറ്റകുറ്റപ്പണികള്‍ക്കും സാധ്യത. ബിസിനസില്‍ നേട്ടങ്ങള്‍. മാനസിക ക്ഷമ കുറയും. ധൃതിയില്‍ തീരുമാനങ്ങള്‍ എടുക്കരുത്.

രേവതി: ബന്ധുക്കളെ സന്ദര്‍ശിക്കും. മാതാവിന് അരിഷ്ടത. വിശ്രമം കുറവായിരിക്കും. ബിസിനസില്‍ ധനലാഭം. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നത യാത്രകളില്‍ മുടക്കം. സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം വര്‍ധിക്കും.

Comments are closed.