fbpx
DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഈ ആഴ്ച ( 2017 ഒകറ്റോബര്‍ 22 മുതല്‍ 28 വരെ )

അശ്വതി
മാതാപിതാക്കളുടെ ഹിതാനുസരണം പ്രവര്‍ത്തിക്കും. വലിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് ചെയ്തു തീര്‍ക്കും. സ്വയംതൊഴില്‍ ചെയ്യുന്നവരും വ്യാപാരികളും അതീവശ്രദ്ധയോടെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതാണ്. സല്‍ക്കര്‍മങ്ങള്‍ക്കായി ധനം ചെലവഴിക്കുന്നതായിരിക്കും. അന്യര്‍ക്കായി പരിശ്രമിക്കുന്നത് മൂലം തനിക്കും ഉപകാരം ലഭ്യമാകും. നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസില്‍ തീരുമാനങ്ങള്‍ കൈകൊള്ളുക.

ഭരണി
സഹോദരങ്ങളാല്‍ ചില വൈഷമ്യങ്ങള്‍ അനുഭവപ്പെടും. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിട വരും. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാകുന്നത് പലവിധ മനക്ലേശങ്ങള്‍ക്ക് ഇടവരുത്തുന്നതാണ്. വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അല്‍പം തടസ്സം വരാനിടയുണ്ട്. മുന്‍കോപം കാരണം ഒന്നിലും ഒരു ഉറച്ചതീരുമാനം എടുക്കാന്‍ കഴിയാതെവരും.

കാര്‍ത്തിക
കുട്ടികള്‍ക്ക് ഉദരരോഗം വരാനിടയുണ്ട്. ധാരാളം സമ്പാദിക്കുമെങ്കിലും മതിപ്പ് ലഭിക്കുന്നതല്ല. ജീവിതത്തിന്റെ ഗതിതന്നെ മാറിയേക്കാവുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് മുതലായ തൊഴില്‍ ചെയ്യുന്നവര്‍ക്കു മികച്ച ലാഭം പ്രതീക്ഷിക്കാം. അതിര്‍ത്തി തര്‍ക്കം സംബന്ധമായി അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം.

രോഹിണി
ചിലര്‍ക്ക് ചെറിയ തോതില്‍ പ്രേമനൈരാശ്യത്തിന്റെ സമയമാണ്. തൊഴില്‍രംഗത്ത് വിവിധ പ്രതിസന്ധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. യന്ത്രശാലകള്‍ക്ക് അധികലാഭം ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തണം.

മകയിരം
സര്‍ക്കാരില്‍ നിന്നു പലവിധ ആനുകൂല്യങ്ങള്‍ ലഭിക്കാവുന്നതാണ്. മക്കള്‍ മുന്‍കോപവും തന്നിഷ്ടവും പ്രവര്‍ത്തിക്കുന്നത് മുഖേന മനഃക്ലേശത്തിനിടയാക്കും. നൃത്തസംഗീതക്ലാസുകള്‍ നടത്തുന്നവര്‍ക്ക് ധാരാളം വിദ്യാര്‍ഥികളെ ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ജീവിതത്തില്‍ ബഹുമതിയും പ്രശസ്തിയും ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. പുണ്യക്ഷേത്രദര്‍ശനം, തീര്‍ഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും.

തിരുവാതിര
സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാവുന്ന സന്ദര്‍ഭമല്ല. ബന്ധുക്കളുമായി ഐക്യം കുറയുന്നതാണ്. വ്യാപാര കാര്‍ഷിക മേഖലകള്‍ പുഷ്ടിപ്പെടും. സ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ സന്ദര്‍ഭമാകുന്നു. സുഖമായ ജീവിതസൗകര്യങ്ങള്‍ ലഭ്യമാകും.

പുണര്‍തം
ചീത്തസ്വഭാവികളുടെ അഭിപ്രായം അംഗീകരിക്കും. സുഹൃത്തുക്കള്‍ക്കായി ധാരാളം ധനം ചെലവഴിക്കും. വ്യാപാര വ്യവസായ മേഖലകളില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. ഏതു കാര്യത്തിലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാം. വാക്ചാതുര്യത്താല്‍ അയല്‍വാസികളെ ആകര്‍ഷിക്കും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്കു തടസ്സം നേരിടാവുന്നതാണ്. വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും.

പൂയം
സ്ത്രീകളാല്‍ പുരുഷന്മാര്‍ക്ക് പലവിധ നന്മകള്‍ ഉണ്ടാകും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴിലില്‍ ഭിവൃദ്ധിയുണ്ടാകും. എല്ലാ പ്രവൃത്തികളിലും വിജയം കണ്ടെത്തും. ബന്ധുമിത്രാദികളില്‍ നിന്നും അപ്രതീക്ഷിതമായ എതിര്‍പ്പുകളെ തരണം ചെയ്യേണ്ടി വരും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. മാതാപിതാക്കളോടു സ്‌നേഹമായിരിക്കുകയും ആജ്ഞകള്‍ അംഗീകരിക്കുകയും ചെയ്യും.

ആയില്യം
സന്താനങ്ങള്‍ക്ക് ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സഹോദരങ്ങള്‍ക്കു പലവിധ വൈഷമ്യങ്ങള്‍ ഉണ്ടാകും. കുടുംബപരമായ അസ്വസ്ഥതകള്‍ വര്‍ധിക്കുകയും മനക്ലേശം കൂടുകയും ചെയ്‌തേക്കാം. ധൈര്യവും സാമര്‍ത്ഥ്യവുമായി എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കും. അല്‍പം നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്‌നിക്കും.

മകം
അനുസരണയുള്ള ഭൃത്യന്മാരെ ലഭിക്കുക മൂലം കോണ്‍ട്രാക്റ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കും മികച്ച ലാഭം പ്രതീക്ഷിക്കാം. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും. സ്വന്തമായി കോണ്‍ട്രാക്റ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ബില്‍ പാസാക്കാന്‍ അല്‍പം കാലതാമസമുണ്ടാകും. ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സന്ദര്‍ഭമാകുന്നു. ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. ജോലിരംഗത്ത് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ കഴിയും.

പൂരം
വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. മാതാവിന് അസുഖം വരാനിടയുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. അപ്രതീക്ഷിതമായ സൗഭാഗ്യങ്ങള്‍ അനുഭവപ്പെടും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കുമെങ്കിലും അല്‍പം അലസതയുണ്ടാകും. മക്കള്‍ക്ക് നല്ല രീതിയിലുള്ള വിവാഹാന്വേഷണങ്ങള്‍ വന്നുചേരും. കുടുംബാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സമയമാണ്.

ഉത്രം
മലപ്രദേശങ്ങളില്‍ സഞ്ചരിക്കാനുള്ള സന്ദര്‍ഭം വന്നുചേരും. സ്വന്തമായി യന്ത്രശാലകള്‍ ഉള്ളവര്‍ക്കു മികച്ച ലാഭം ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധിക്കും. വ്യാപാര വ്യവസായ മേഖലകളില്‍ അഭിവൃദ്ധിയുണ്ടാകും. കുടുംബത്തില്‍ നിന്നു മാറി താമസിക്കാന്‍ ഉചിതമായ അവസരമാണ്. സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. സത്യസന്ധമായ പ്രവൃത്തിയാല്‍ അന്യരെ ആകര്‍ഷിക്കും.

അത്തം
ദമ്പതികളില്‍ മാനസിക വൈഷമ്യങ്ങള്‍ വരാവുന്നതാണ്. മനോവ്യാകുലത വരാനുള്ള അവസരമാണ്. വ്യാപാരവ്യവസായ മേഖലകള്‍ പുഷ്ടിപ്പെടുന്നതാണ്. ആരോഗ്യപരമായ ചില പ്രയാസങ്ങള്‍ പെട്ടെന്ന് ഉണ്ടാകാം. സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോട്ടു കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

ചിത്തിര
വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. പിതാവുമായി സ്‌നേഹമായും കാര്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. സ്വപ്രയത്‌നംകൊണ്ട് പ്രതിബന്ധങ്ങളെ തരണംചെയ്യാന്‍ സാധിക്കും. ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. കഴിവുകള്‍ ശ്രദ്ധാര്‍പൂര്‍വം ഉപയോഗിക്കുന്നത് വലിയ ഉയര്‍ച്ച ലഭിക്കുന്നതിന് കാരണമാകുന്നതാണ്.

ചോതി
സല്‍പ്രവൃത്തികളില്‍ മനസ്സ് ചെല്ലും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും. മനസ്സില്‍ പലതരത്തിലുള്ള ദുഷ്ചിന്തകള്‍ വന്നുകൊണ്ടിരിക്കും. സഹോദരങ്ങളാല്‍ തനിക്കും തന്നാല്‍ സഹോദരനും ഗുണാനുഭവം ലഭ്യമാകും. സാമര്‍ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ പ്രവൃത്തികളും ചെയ്തു തീര്‍ക്കും. ജീവിതപ്രതിസന്ധികളെ അനായാസേന തരണം ചെയ്യും.

വിശാഖം
ബന്ധുക്കളുമായി അല്‍പം അകല്‍ച്ചയുണ്ടാകാനിടയുണ്ട്. നൃത്ത സംഗീത ക്ലാസുകള്‍ നടത്തുന്നവര്‍ക്ക് വരുമാനം വര്‍ദ്ധിക്കും. പിതാവിനാല്‍ പല തരത്തിലുള്ള സങ്കടങ്ങള്‍ വന്നുചേരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പദവി ഉയര്‍ച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. പെട്ടെന്നുള്ള കോപം നിമിത്തം പരുഷമായി സംസാരിക്കും. മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരകൃപയാല്‍ നിഷ്പ്രയാസം സാധ്യമാകും.

അനിഴം
ക്ഷേത്രദര്‍ശനം, തീര്‍ഥാടനം എന്നിവയ്ക്കുള്ള സന്ദര്‍ഭം കാണുന്നു. മാതാപിതാക്കളാല്‍ മാനസിക വൈഷമ്യം ഉണ്ടാകും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും.ആത്മാര്‍ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. നയപരവും സ്‌നേഹവുമായ പ്രവൃത്തിയാല്‍ ബന്ധുക്കളെ ആകര്‍ഷിക്കും. ബിസിനസ് രംഗത്ത് സഹോദരങ്ങള്‍ പരസ്പരം സ്‌നേഹവും ഐക്യവും പ്രകടിപ്പിക്കും.

തൃക്കേട്ട
സത്യസന്ധമായ പ്രവൃത്തിയാല്‍ ഏവര്‍ക്കും പ്രിയമുള്ളവരാകും. സത്യസന്ധമായ പ്രവൃത്തിയാല്‍ സുഹൃത്തുക്കള്‍ക്കു പ്രിയങ്കരനാകും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ വളരെ വേഗം നിവൃത്തിയിലെത്തും. ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. മരുമക്കളോടു സ്‌നേഹവും പ്രിയവുമുള്ളവരായിരിക്കും. സഹോദരങ്ങള്‍ പരസ്പരം ഐക്യവും സഹകരണവും പ്രകടിപ്പിക്കും.

മൂലം
മാതാവിനോടു സ്‌നേഹം പ്രകടിപ്പിക്കുമെങ്കിലും സഹോദരസ്‌നേഹം കുറയും. കാര്യങ്ങളെ നിറവേറ്റുന്നതില്‍ സാമര്‍ഥ്യവും കഴിവും ഉണ്ടായിരിക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.

പൂരാടം
ധൈര്യത്തോടെയും സാമര്‍ഥ്യത്തോടെയും എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കും. പ്രവര്‍ത്തനരംഗത്ത് അപ്രതീക്ഷിതമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത. ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മേലധികാരികളുടെ അപ്രീതിക്ക് സാധ്യത കാണുന്നു. പല വിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. കമ്പനികളിലും മറ്റും ഉന്നത സ്ഥാനവും മികച്ച നേട്ടവും കൈവരിക്കും.

ഉത്രാടം
വ്യാപാര വ്യവസായ മേഖലകളില്‍ അഭിവൃദ്ധി പ്രതീക്ഷിക്കാം. ആത്മാര്‍ഥതയുള്ള സുഹൃത്തുക്കളുടെ നല്ല ഉപദേശം ലഭിക്കും. ധനാഭിവൃദ്ധിക്കും പുത്രലബ്ധിക്കുമുള്ള അവസരമായി കാണുന്നു. ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ബിസിനസുകാര്‍ക്ക് അധികലാഭം ലഭ്യമാകും. സഹോദരങ്ങളുടെ പിണക്കം മാറി വരും. പുതിയ തൊഴില്‍ മേഖലയിലേയ്ക്ക് മാറാന്‍ സാധിക്കും. വാക്ചാതുര്യവും അറിവും വര്‍ധിക്കും.

തിരുവോണം
പിതൃഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ അനുകൂലമായ സമയമാണ്. ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചക്കുറവ് അനുഭവപ്പെടും. വ്യാപാര സംബന്ധമായ ജോലിക്ക് പരിശ്രമിക്കാവുന്നതാണ്. വ്യാപാര വ്യവസായത്താല്‍ അധികലാഭം കിട്ടാവുന്നതാണ്. പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നതിനും ഗൃഹനിര്‍മാണത്തിനും ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമായി വരും.

അവിട്ടം
കൈകാലുകള്‍ക്കു വേദന, അപ്രതീക്ഷിതമായി ചെലവുകള്‍ എന്നിവ വരാനിടയുണ്ട്. ദാനധര്‍മങ്ങള്‍ ചെയ്യുന്നതാണ്. മാതാപിതാക്കളുടെ അഭിപ്രായം എല്ല കാര്യങ്ങളിലും ആരായും. വശ്യതയാര്‍ന്ന സംസാരത്താല്‍ എല്ലാവര്‍ക്കും പ്രിയമുള്ളവരായിരിക്കും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. വാഹനം, വസ്തുക്കള്‍ എന്നിവ വ്യാപാരം ചെയ്യുന്നവര്‍ക്ക് അധികലാഭം ലഭ്യമാകും.

ചതയം
പ്രശസ്തിയും ജനസ്വാധീനതയും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വന്നുചേരും. വ്യാപാര വ്യവസായ മേഖലകളില്‍ അല്‍പം ധനനഷ്ടം വരാനിടയുണ്ട്. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. പലവിധ പ്രതിസന്ധികള്‍ ഉണ്ടാകുകയും ധനാഗമമാര്‍ഗങ്ങള്‍ പലതും തടസപ്പെടുകയും ചെയ്യും.

പൂരുരുട്ടാതി
വിദേശത്ത് ഉപരിപഠനത്തിനായി പരിശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ സമയമായി കാണുന്നു. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. ഉയര്‍ന്ന ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവര്‍ക്കു ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ധര്‍മഗുണം ഉണ്ടായിരിക്കുമെങ്കിലും പ്രവര്‍ത്തിക്കുന്ന കാര്യങ്ങളില്‍ തരക്കുറവ് അനുഭവപ്പെടും. വ്യാപാര വ്യവസായമേഖലയില്‍ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാകും.

ഉത്രട്ടാതി
സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കും. അല്‍പം കടം വരാനുള്ള സന്ദര്‍ഭം കാണുന്നു. കുടുംബാഭിവൃദ്ധിയുണ്ടാകുകയും കുടുംബക്കാരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ചെറുകിട വ്യവസായികള്‍ക്ക് അധികലാഭം ലഭ്യമാകും.

രേവതി
ദമ്പതികളില്‍ സ്വരച്ചേര്‍ച്ചക്കുറവ് അനുഭവപ്പെടും. ബാങ്കില്‍ ലോണിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭ്യമാകും. കുടുംബപരമായ സംരംഭത്തില്‍ നിന്നും പിന്മാറി സ്വന്തം വ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും. ജീവിതത്തില്‍ ഒരു വലിയ മുന്നേറ്റവും കൈവരാന്‍ ഇടയുണ്ട്. കംപ്യൂട്ടര്‍ സെന്ററുകള്‍, കമ്പ്യൂട്ടര്‍ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവ നേട്ടത്തിലാകും. നിലം, വസ്തു എന്നിവയില്‍ നിന്ന് ആദായം ലഭിക്കും.

Comments are closed.