DCBOOKS
Malayalam News Literature Website

ദീപാ നിശാന്തിനും കുടുംബത്തിനും ഭീഷണി : മുഖത്ത് ആസിഡൊഴിക്കണമെന്നും മുറിവേൽപിക്കണമെന്നും ആഹ്വാനം

deepaദീപ നിശാന്തിനെതിരെ സംഘപരിവാറിന്റെ സംഘടിത ആക്രമണം തുടരുന്നു. എം.എഫ്. ഹുസൈന്റെ സരസ്വതി പെയിന്റിംഗ് ഉള്‍പ്പെടുത്തിയ ഫ്ളക്സിനെ അനുകൂലിച്ചതിന്റെ പേരില്‍ ദീപ നിശാന്തിനെതിരെ ശക്തമായ സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ദീപ നിശാന്ത് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഹിന്ദു രക്ഷാസേന എന്ന ഗ്രൂപ്പിൽ അനിൽ കുമാർ യസീദി എന്നയാൾ ദീപാ നിശാന്തിനെ കായികമായി ആക്രമിക്കുകയോ മുഖത്ത് ആസിഡ് ഒഴിക്കുകയോ ചെയ്യണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തിരിക്കുന്നത്.

ദീപയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയോ നല്ലൊരു മുറിവ് ഏല്‍പ്പിക്കുകയോ ചെയ്തുകൂടെ …. ഒരു ആക്രമണം നടത്തുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്തു എന്ന് വെച്ച് വധശിക്ഷയൊന്നും കിട്ടില്ലല്ലോ കൂടിപ്പോയാല്‍ പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്യും. ഫോട്ടോ മോര്‍ഫ് ചെയ്താലും അത്രയൊക്കെയേ ഉണ്ടാകൂ …. ദീപയുടെ കുടുംബാംഗങ്ങളുടെ നേരെയും ആക്രമണം ആവശ്യമാണെന്നാണ് ആഹ്വാനം. കുടുംബത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ ശാരീരിമായി അല്ലെങ്കില്‍ മാനസികമായി പീഡിപ്പിക്കണം. മാതാപിതാക്കളെ പെരുവഴിയില്‍ തുണിയഴിച്ച് അപമാനിക്കണമെന്നും പോസ്റ്റ് പറയുന്നു. ഇന്നാട്ടില്‍ 100 രൂപയ്ക്ക് വേണ്ടി ആരെയും കൊല്ലാന്‍ വരെ തയ്യാറുള്ള ബിഹാറികള്‍ ഉണ്ടെന്ന ഭീഷണിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

deepa-12

Comments are closed.