DCBOOKS
Malayalam News Literature Website

ആഷാമേനോന്റെ ജന്മദിനം

ആധുനിക മലയാള സാഹിത്യത്തിലെ നിരൂപകനാണ്‌ കെ.ശ്രീകുമാർ എന്ന ആഷാമേനോൻ. ആധുനികസാഹിത്യത്തിന്റെ ദർശനവും സൗന്ദര്യശാസ്ത്രവും വിശദീകരിക്കുന്ന നവീനഭാവുകത്വം പ്രകടമാക്കുന്ന നിരൂപണങ്ങളിലൂടെയാണ് ആഷാമേനോൻ ശ്രദ്ധേയനായത്.

ശ്രാദ്ധസ്വരങ്ങൾ, ഖാൽസയുടെ ജലസ്‌മൃതി , കൃഷ്‌ണശിലയും ഹിമശിരസ്സും, പയസ്വിനി, പരാഗകോശങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. തനുമാനസി എന്ന രചനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ജീവന്റെ കയ്യൊപ്പിന് 1994 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. പ്രകൃതിയിലേക്കും മനുഷ്യനിലേക്കുമുള്ള ശാന്തമായ ഒരു അന്വേഷണം എന്നു വിശേഷിപ്പിക്കാവുന്ന യാത്രാക്കുറിപ്പുകളും സാഹിത്യത്തിന്റേയും സംഗീതത്തിന്റേയും ശാസ്ത്രത്തിന്റേയും ആത്മീയതയുടേയും സാകല്യമായി അനുഭവപ്പെടുന്ന ഒരു തരം പാരിസ്ഥിതികാവബോധം വെളിവാക്കിത്തരുന്ന പഠനങ്ങളുമാണ്‌ ആഷാമേനോന്റെത്.

Comments are closed.