DCBOOKS
Malayalam News Literature Website

ആശാ ശരത്തിന്റെ സഹോദരന്‍ പി ബാലഗോപാല്‍ അന്തരിച്ചു

പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ ആശാ ശരത്തിന്റെ സഹോദരന്‍ അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം ചെന്നൈയില്‍ വിശ്രമത്തിലായിരുന്നു.

ബ്രോഡ്‌വേ വാരനാട്ട് വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെയും കലാമണ്ഡലം സുമതിയുടെയും മകന്‍ പി ബാലഗോപാല്‍ (43) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ആശാ ശരത്തിന്റെ രണ്ട് സഹോദരന്‍മാരില്‍ ഒരാളാണ് മരിച്ച ബാലഗോപാല്‍. മറ്റൊരു സഹോദരനായ വേണുഗോപാല്‍ നേരത്തെ മരിച്ചിരുന്നു.

 

Comments are closed.